കോതമംഗലം: പിണ്ടിമന ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് കൈ സ്പർശിക്കാതെ ഉപയോഗിക്കാവുന്ന സാനിറ്റൈസറും, സ്റ്റാൻഡും, പിണ്ടിമന ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് ജയ്സൻ ദാനിയേലിനു റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ കൈമാറി. ചടങ്ങിൽ പഞ്ചായത്തു സെക്രട്ടറി കെ.എം മൈതീൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നോബിൾ ജോസഫ്, പഞ്ചായത്തു മെമ്പർ സീതീ മുഹമ്മദ്, റെഡ് ക്രോസ് ഭാരവാഹികളായ ബിനോയി തോമസ്, ജോസ് പുന്നക്കൽ പങ്കെടുത്തു.
