കോതമംഗലം : പ്രശസ്ത ചിത്രകാരൻ ബി. മുരളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന റിസൈക്കിൽ കേരളയ്ക്ക് ചിത്രം കൈമാറിയത്. കേരളത്തിലെ ഏറ്റവും വലിയ മ്യൂറൽ പെയിറ്റിംഗ് കോതമംഗലം വാരപ്പെട്ടിയിലെ ശ്രി ശ്രി രവി ശങ്കർ ആശ്രമത്തിൽ വരച്ച് പ്രശസ്തനായ കലാകാരനാണ് തൃക്കാരിയൂർ സ്വദേശിയായ ബി.മുരളി. അക്രിലിക്ക് കളർ കൊണ്ട് ക്യാൻവാസിൽ വരച്ചിരിക്കുന്ന 75 C.M നീളവും 75 C.M വീതിയുമുള്ള കൃഷ്ണൻ്റെ ചുമർചിത്രമാണ് ഡി.വൈ.എഫ്.ഐ. തൃക്കാരിയൂർ മേഖല കമ്മിറ്റിക്ക് കൈമാറിയത്. ചിത്രം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എസ്.സതീഷ് ഏറ്റുവാങ്ങി.
ഡി.വൈ.എഫ്.ഐ തെക്കേക്കര യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സ്നേഹലക്ഷ്മി എസ് വരച്ച ജലഛായ ചിത്രവും എസ്.സതീഷ് ഏറ്റുവാങ്ങി. കാലടി സംസ്കൃത സർവ്വകലാശാലയിലെ മൂന്നാം വർഷ ബി.എഫ്.എ പെയിൻ്റിംഗ് വിദ്യാർത്ഥിനിയാണ് സ്നേഹലക്ഷ്മി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പി. ജയകുമാർ, മേഖല സെക്രട്ടറി ശ്രീജിത്ത് കെ.എൻ., മേഖല ട്രഷറാർ അനൂപ് മോഹൻ, എന്നിവർ പങ്കെടുത്തു.