കോതമംഗലം :കുട്ടമ്പുഴ ഉരുളൻതണ്ണി ക്ണാചേരിയിൽ തകർന്ന ഫെൻസിങ്ങിന്റെ പുനർനിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ഫോറസ്റ്റ് ഓഫീസ് മുതൽ ജണ്ടപ്പടി വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തിൽ തകർന്ന ഫെൻസിങ്ങിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങളാണ് അടിയന്തിരമായി ആരംഭിച്ചിട്ടുള്ളത്.നിർമ്മാണ പുരോഗതി ആന്റണി ജോൺ എം എൽ എ വിലയിരുത്തി. ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ എഫ് ഷഹനാസ്, ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സന്തോഷ് ജി ജി,വാർഡ് മെമ്പർ ബിനീഷ് നാരായണൻ, വി വി ജോണി എന്നിവരും പ്രദേശവാസികളും സന്നിഹിതരായിരുന്നു.