കോതമംഗലം : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വായനാ വസന്തം വീട്ടിലേക്കൊരു പുസ്തകം പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം നടന്നു. താലൂക്ക് തല ഉദ്ഘാടനം പുന്നേക്കാട് കൃഷ്‌ണപുരം മാപ്പാനിക്കുടി എം സി ബിജുവിൻ്റെ വസതിയിൽ വച്ച് ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.
വീടുകളിൽ സ്ത്രീകളേയും, മുതിർന്നവരേയും പ്രധാനമായും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. കോതമംഗലം താലൂക്കിൽ പ്രാഥമികമായി എ+, എ, ബി, സി ഗ്രേഡിൽപ്പെട്ട 23 ലൈബ്രറികളിലാണ് പദ്ധതി ആരംഭിക്കുന്നത്. തുടർന്ന് മുഴുവൻ ലൈബ്രറികളിലേക്കും ഇത് വ്യാപിപ്പിക്കും.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ ഒ കുര്യാക്കോസ് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മനോജ് നാരായണൻ സ്വാഗതവും കെ കെ എൽദോസ് നന്ദിയും പറഞ്ഞു. കീരമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം പി ഗോപി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജിജോ ആൻ്റണി, സിജു പുന്നേക്കാട്, എം എസ് ശശി, വി വി കുഞ്ഞപ്പൻ, വി ജെ മത്തായി തുടങ്ങിയവർ സംസാരിച്ചു.
