Connect with us

Hi, what are you looking for?

NEWS

തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയം ; ദേശീയ വന്യജീവി ബോര്‍ഡിന്റെ പരിഗണനയിൽ : മന്ത്രി എ കെ ശശീന്ദ്രൻ 

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയം ദേശീയ വന്യജീവി ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയവുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.നിലവില്‍ ആകെ 25.16 ച.കീ.മീ വിസ്തീര്‍ണ്ണമുള്ള തട്ടേക്കാട്‌ പക്ഷി സങ്കേതത്തിലെ ജനവാസമേഖല യായ 8.9725 ച.കി.മീ ഒഴിവാക്കി പകരം മൂന്നാര്‍ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റെയിഞ്ചിലെ പക്ഷി സംരക്ഷണ പ്രാധാന്യമുള്ള 10.1694 ച.കീ.മീ വനപ്രദേശം തട്ടേക്കാട്‌ പക്ഷി സങ്കേതത്തോട്‌ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള പ്രൊപ്പോസല്‍ ദേശീയ വന്യജീവി ബോര്‍ഡിന്‌ PARIVESH പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കുകയും;
തട്ടേക്കാട്‌ പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തി പുനഃനിര്‍ണ്ണയത്തിനായി ദേശീയ വന്യജീവി ബോര്‍ഡ്‌ ഒരു കമ്മിറ്റി രൂപീകരിക്കുകയും 27/12/2024-൯ു പ്രസ്തുത കമ്മിറ്റി സൈറ്റ്‌ ഇന്‍സ്പെക്ഷന്‍ നടത്തുകയും ചെയ്തിട്ടുണ്ട്‌. ടി വിഷയം നിലവില്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: യുഡിഎഫ് സർക്കാർ തുടക്കം കുറിച്ച ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതി സർക്കാർ അട്ടിമറിച്ചെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം ആരോപിച്ചു. എംഎൽഎയുടെ അനാസ്ഥയാണ് യുഡിഎഫിന്റെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

ACCIDENT

കോതമംഗലം :- കോതമംഗലത്ത് അമിത വേഗതയിൽ എത്തിയ കെഎസ്ഇബി വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. ചേലാട് പള്ളിത്താഴത്ത് മണ്‍പാത്രങ്ങള്‍ വില്‍ക്കുന്ന തങ്കളം തൃക്കാരിയൂർ കരയിൽ ചെങ്ങര പറമ്പിൽ വീട്ടിൽ പരേതനായ കുഞ്ചുവിൻ്റെ മകൻ...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : കേരള സർക്കാരിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവന് കീഴിൽ രൂപീകൃതമായിട്ടുള്ള കൃഷി ക്കൂട്ടം ഫെഡറേഷൻ്റെയും, കർഷകസഭ – ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം ആൻ്റണി ജോൺ എം എൽ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : കോതമംഗലം വടാട്ടുപാറയിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വടാട്ടുപാറ എടത്തട്ടപ്പടി മാടവന സലീമിന്റെ വീട്ടിലെ കോഴിക്കൂടിനു സമീപത്ത് നിന്നുമാണ് വെള്ളിയാഴ്ച പുലർച്ചെ 4 മണി യോടെ പ്രശസ്ത പാമ്പ് പിടുത്ത...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കോതമംഗലം വെറ്റിലപ്പാറയില്‍ വീട് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്. അപകടത്തില്‍ ഗുരുതരമായ...

NEWS

കോതമംഗലം: മണികണ്ഠന്‍ചാലില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെയും യുഡിഎഫിന്റെയും വര്‍ഷങ്ങളായുള്ള ആവശ്യത്തെ എംഎല്‍എയും സര്‍ക്കാരും അവഗണിച്ചതിന്റെ ഫലമാണ് ചപ്പാത്തില്‍നിന്ന് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബിജുവിനെ കാണാതായതെന്ന് യുഡിഎഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം. മഴ പെയ്താല്‍...

NEWS

കോതമംഗലം: കനത്ത മഴയെതുടര്‍ന്ന് കുട്ടന്പുഴ പഞ്ചായത്ത് 15-ാം വാര്‍ഡ് നൂറേക്കറില്‍ വീടിന്റെ സംരക്ഷണ ഭിത്തി സമീപവാസികകളുടെ വീടുകള്‍ക്ക് സമീപത്തേക്ക് ഇടിഞ്ഞു വീണു. പയ്യപ്പിള്ളി ചിന്നമ്മ റാഫേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് അയല്‍വാസികളായ പാറമേല്‍...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

error: Content is protected !!