കോതമംഗലം : സർക്കാർ നൽകാനുള്ള കിറ്റിൻ്റെ കമ്മീഷൻ ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ കോതമംഗലത്ത് പട്ടിണിസമരം നടത്തി. സംസ്ഥാനവ്യാപകമായി കേരളത്തിൽ റേഷൻ വ്യാപാരികൾക്ക് സർക്കാർ നൽകാനുള്ള കിറ്റിന്റെ കമ്മീഷൻ 55 കോടി രൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു താലൂക്ക് അടിസ്ഥാനത്തിൽ റേഷൻ വ്യാപാരികൾ കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ നടത്തിയ പട്ടിണി സമരം സംഘടനയുടെ ജില്ലാ പ്രസിഡന്റ് വി വി ബേബി ഉദ്ഘാടനം ചെയ്തു. വ്യാപാരി നേതാക്കളായ മാജോ മാത്യു, ആന്റണി പാലക്കുഴി, എം എസ് സോമൻ, ബിജിഎം മാത്യു, എം എം രവി, ടി എം ജോർജ് എന്നിവർ പ്രസംഗിച്ചു.
