Connect with us

Hi, what are you looking for?

NEWS

ശതാബ്ദി നിറവില്‍ രാമലൂര്‍ സേക്രട്ട് ഹാര്‍ട്ട് എല്‍.പി സ്‌കൂള്‍

കോതമംഗലം: ശതാബ്ദി യിലേക്ക് പ്രവേശിക്കുന്നരാമല്ലൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂളിൻ്റെഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിച്ചു. കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശങ്ങളിലേക്ക് പോകുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നും അതിനായി കൂടുതൽ അവസരങ്ങൾ കുട്ടികൾക്ക് സംലഭ്യമാക്കണമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു .കോതമംഗലം എംഎൽഎ ശ്രീ. ആന്റണി ജോൺ മുഖ്യപ്രഭാഷണം നടത്തി. പാവനാത്മ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെറീന സിഎംസി യോഗത്തിന് അധ്യക്ഷത വഹിക്കുകയും ജൂബിലിത്തിരി തെളിയിക്കുകയും ചെയ്തു. തുടർന്ന് നൂറു ദിന കർമ്മ പദ്ധതികളുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ ശ്രീ കെ കെ ടോമിയും കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം കത്തീഡ്രൽ വികാരി റവ.ഡോ.തോമസ് ചെറുപറമ്പിലും നിർവഹിച്ചു.

ശതാബ്ദി ലോഗോ പ്രകാശനം കോതമംഗലം മുനിസിപ്പാലിറ്റി മുൻ ചെയർമാൻ വി.വി കുര്യൻ നിർവഹിച്ചു . മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ എ നൗഷാദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, പ്രതിപക്ഷ നേതാവ് എ ജി ജോർജ് , വാർഡ് കൗൺസിലർ സിന്ധു ജിജോ, യുവജനക്ഷേമ ബോർഡ് മെമ്പർ റോണി മാത്യു, കോതമംഗലം എ ഇ ഒ സൂപ്രണ്ട് ഷാജി ചാക്കോ, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ സജീവ് കെ ബി, സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ, മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ പ്രിൻസ് വർക്കി, സ്കൂൾ പിടിഎ പ്രസിഡണ്ട് സിജു ലൂക്കോസ്, എം പി ടി എ പ്രസിഡണ്ട് ആശ സനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന വർണ്ണശബളമായ വിളംബര റാലി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. ശതാബ്ദി ജനറൽ കൺവീനർ ശ്രീ.സോണി മാത്യു സ്വാഗതവും ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ അനൂജ നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കുത്തു കുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സർഗ്ഗ സ്കൂൾ ഓഫ് ആർട്സിൻ്റെ അവധിക്കാല പരിശീലന പരിപാടികളുടെ ഉദ്ഘാടനം ബാങ്കിൻ്റെ ഓഡിറ്റോറിയത്തിൽവെച്ച്ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു....

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പൂർത്തീകരണത്തിനായി എം എൽ എ ഫണ്ട് 1,50,20,000 കോടി രൂപ വിനിയോഗിക്കാൻ പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവായതായി...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലും മാലിപ്പാറയിലും കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കിലോമീറ്ററുകളോളം സഞ്ചരിച്ച ആനകള്‍ നിരവധി കൃഷിയിടങ്ങളിലും പുരയിടങ്ങളിലും കയറിയിറങ്ങി. പൈനാപ്പിള്‍, വാഴ, തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടുണ്ട്. മാലിപ്പാറയില്‍...

NEWS

കോതമംഗലം :കവളങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച്‌ ഉത്തരവായിട്ടുള്ളത്....

NEWS

കോതമംഗലം : ചേലാട് മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ മെഡിക്കൽ സ്റ്റോർ...

NEWS

കോതമംഗലം :കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും കെമിസ്ട്രിൽ ഡോക്ടറേറ്റ് നേടിയ പുതുപ്പാടി സ്വദേശിനി ഡോ.അശ്വതി പി.വി യെ ആൻറണി ജോൺ എം എൽ എ വീട്ടിലെത്തി അനുമോദിച്ചു. സി പി ഐ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് , കമ്പ്യൂട്ടർ സയൻസ്/ ഡാറ്റ അനലിറ്റിക്സ്,ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സൂവോളജി എന്നി വിഭാഗങ്ങളിൽ ഗസ്റ്റ്‌...

NEWS

കോതമംഗലം : പൈമറ്റം ഗവൺമെന്റ് യുപി സ്കൂളിലും സമീപത്തെ അങ്കണവാടിയിലും രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അതിക്രമം നടത്തി. അങ്കണവാടിയിലെ ശുചിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിക്കുകയും വെളുത്തനിറത്തിലുള്ള മാലിന്യം ശുചിമുറിയിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ...

NEWS

കോതമംഗലം: വടാട്ടുപാറ പലവന്‍ പടിയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു. കാലടി മല്ലശേരി സ്വദേശി അബു ഫായിസ് (22), ആലുവ എടത്തല വടക്കേ തോലക്കര സ്വദേശി സിദ്ധിക്ക് (38) എന്നിവരാണ് മരിച്ചത്. ആലുവയില്‍...

NEWS

  കോതമംഗലം :- കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമൂടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ രണ്ട് കൂറ്റൻ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.   ഇന്ന് രാവിലെയാണ് കാട്ടുപന്നികളെ കിണറ്റിൽ വീണ നിലയിൽ നാട്ടുകാർ കണ്ടത്....

NEWS

  കോതമംഗലം : മയക്ക് മരുന്ന് വിൽപ്പനക്കാരനെ പിറ്റ് – എൻ ഡി പി എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. കോതമംഗലം, നെല്ലിക്കുഴി ഇരമല്ലൂർ പള്ളിപ്പടി ഭാഗത്ത് പാറേക്കാട്ട് വീട്ടിൽ...

NEWS

  കോതമംഗലം : കീരംപാറ – ഭൂതത്താൻ കെട്ട് റോഡ് ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ബി എം & ബിസി ടാറിങ്ങിന്...

error: Content is protected !!