Connect with us

Hi, what are you looking for?

NEWS

രാമല്ലൂർ – മുത്തംകുഴി റോഡ് വികസനം നാടിന് മാതൃകയാകുന്നു

കോതമംഗലം : രാമല്ലൂർ – മുത്തംകുഴി റോഡ് വികസനം നാടിന് മാതൃകയാകുന്നു .കോതമംഗലം പെരുമ്പൻകുത്ത് റോഡിൽ രാമല്ലൂരിൽ നിന്നും ആരംഭിച്ച് മുത്തംകുഴിയിൽ എത്തിച്ചേരുന്നതാണ് പ്രസ്തുത റോഡ്.ഈ റോഡിൻറെ നവീകരണത്തിനായി 5 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത് . നിലവിൽ 3. 80 മീറ്റർ മാത്രമായിരുന്നു വീതി ഉണ്ടായിരുന്നത് . ഈ റോഡ് ആണ് ജനങ്ങളുടെ പൂർണ്ണമായ സഹകര ണത്തോടുകൂടി ആറര മീറ്റർ വീതിയിൽ നവീകരിക്കുന്നത് . റോഡ് കടന്നു പോകുന്ന മുഴുവൻ പ്രദേശങ്ങളിലും ജനങ്ങൾ സൗജന്യമായി തന്നെ ആവശ്യമായ സ്ഥലം വിട്ടു നൽകുകയായിരുന്നു .ബി എം ആൻഡ് ബിസി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത് . ഏഴോളം കലുങ്കുകളും ആവിശ്യമായ ഇടങ്ങളിളെല്ലാം ഡ്രൈനേജ് സംവിധാനങ്ങളും, ഇന്റർ ലോക്ക് വിരിക്കുന്ന എന്നീ പ്രവർത്തികൾ പൂർത്തീകരിച്ച് ബി എം ബി സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത് . ട്രാഫിക് സേഫ്റ്റി സൈൻ ബോർഡുകൾ, റോഡ് മാർക്കിങ്ങ്, ക്രാഷ് ബാരിയർ,സീബ്ര ലൈൻ,സ്റ്റഡ് അടക്കമുള്ള റോഡ് സേഫ്റ്റി മെഷേഴ്സ് അടക്കമുള്ള റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് വീടുകളുടെയും സ്ഥാപനങ്ങളുടെയും കോമ്പൗണ്ട് വാളുകളും കെട്ടിടഭാഗങ്ങളും എല്ലാം പൊളിച്ചുനീക്കിയാണ് എല്ലാ പ്രദേശങ്ങളിലും ആറര മീറ്റർ വീതി ഉറപ്പു വരുത്തിയിട്ടുള്ളത് . നാടിനാകെ മാതൃകയാകേണ്ട റോഡ് വികസനമാണ് രാമല്ലൂർ – മുത്തകുഴി റോഡിൽ നടക്കു ന്നതെന്നും സ്ഥലം വിട്ടുനൽകിയ മുഴുവൻ പേർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി എം എൽ എ പറഞ്ഞു .

You May Also Like

NEWS

കോതമംഗലം :ഇന്നലെക ളുടെ ഓർമയിൽ അരനൂറ്റാണ്ടിനു ശേഷം ഒരുവട്ടംകൂടി അവർ ഒത്തുകൂടി പ്രിയപ്പെട്ട മാർ അത്തനേഷ്യസ് കോളജിന്റെ തിരുമുറ്റത്ത്. എം. എ.കോളേജ് എന്ന വടവൃക്ഷത്തിന്റെ തണലിൽ 50 വർഷം മുൻപ് കഥ പറഞ്ഞും,...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ മാർ ബസേലിയോസ് നഴ്‌സിംഗ് കോളേജ് ലോക എയ്‌ഡ്സ് ദിനാചാരണം സംഘടിപ്പിച്ചു.എയ്ഡ്‌സ് ദിനാചാരണം ആൻ്റണി ജോൺ എം എൽ. എ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ...

NEWS

കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന ഡെന്റൽ ഡിപ്ലോമ കോഴ്‌സുകളുടെ ഉത്ഘാടനവും ലീഗൽ ലിറ്ററസി ക്ലബ്ബിന്റെ വാർഷികവും ബഹു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശ്രീമതി സോഫി തോമസ് ഉത്ഘാടനം...

NEWS

കോതമംഗലം: ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തത്തിൽ ശുചീകരണം നടത്തി ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി ഗവ. എൽ പി സ്കൂൾ പരിസരം ശുചീകരണം...

NEWS

കോതമംഗലം:  വർഷങ്ങളായി തകർന്നു കിടക്കുന്ന നെല്ലിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ അരീക്കൽ ചാൽ കോളനി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പഞ്ചായത്ത് അധികൃതരുടെയും വാർഡുമെമ്പറുടെയും കടുത്ത അനാസ്ഥയാണ് റോഡിൻ്റെ കാര്യത്തിൽ...

NEWS

കോതമംഗലം: വർഷങളായി തകർന്ന് കിടന്ന റവന്യു ടവർ കെട്ടിട സമുച്ചയത്തിൻ്റെ പ്രവേശന കവാടം മുതൽ മാർക്കറ്റ് റോഡുവരെയുളള പ്രധാന റോഡ് കട്ട വിരിച്ചും, ട്രഷറിയുടെ ഭാഗം കോൺക്രീറ്റ് ചെയ്തും നവീകരിച്ച് ആൻ്റണി ജോൺ...

NEWS

കോമംഗലം: നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. കവളങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌...

NEWS

കോതമംഗലം: കുമ്പസാരം എന്ന കൂദാശ നമ്മുടെ കഴിഞ്ഞകാല ജീവിതത്തോട് മാത്രം ബന്ധപ്പെട്ടതല്ല എന്നും മേലിൽ ആവർത്തിക്കില്ല എന്ന തീരുമാനത്തിനാണ് പ്രസക്തി എന്നും അസ്സീസ്സി ധ്യാനകേന്ദ്രത്തലെ ഫാ ജോസ് വേലാച്ചേരി പറഞ്ഞു.പത്തൊൻപതാമത് കോതമംഗലം ബൈബിൾ...

NEWS

കോതമംഗലം :ഞായപ്പിള്ളിയിൽ പ്രവർത്തിച്ചുവരുന്ന ലെജന്റ്സ് യൂത്ത് ക്ലബ്ബിന്റെ ഒന്നാം വാർഷികം ആഘോഷ പൂർവ്വം വിപുലമായ പരിപാടികളോടെ നടന്നു. ക്ലബ്ബിന്റെ വാർഷിക ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ക്ലബ്‌ പ്രസിഡന്റ് ജോസി ജോസ്...

NEWS

    കോതമംഗലം; ലോക എയ്ഡ്‌സ് ദിനചാരണം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയും മാർബസേലിയോസ് നഴ്‌സിംഗ്‌ സ്കൂളും സംയുക്തമായി കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ലേക എയ്ഡ്‌സ്‌ ദിനാചരണ പരിപാടി...

NEWS

കോതമംഗലം: എലിപ്പനി ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം നഗര്‍ തേലക്കാട്ട് പി.ഇ. എല്‍ദോസ് (58) ആണ് മരിച്ചത്.പനി ബാധിച്ച് കഴിഞ്ഞ 11ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്....

NEWS

കോതമംഗലം:ഓൾഡ് ആലുവ – മുന്നാർ (രാജപാത) PWD റോഡ് പുനർ ഗതാഗത യോഗ്യമാക്കുന്നതിനേ സംബന്ധിച്ച് സർവ്വകക്ഷി യോഗം 01/12/2024-ാം തിയതി രാവിലെ 10 മണിയ്ക്ക് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ട്രൈബൽ ഷെൽട്ടർ ഹാളിൽ...

error: Content is protected !!