കോതമംഗലം : രാമല്ലൂർ അംഗൻവാടിയിലെ കഴിഞ്ഞ 25 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ജാൻസി ആന്റണി ടീച്ചർക്ക് നാടിന്റെ യാത്രയയപ്പ് നൽകി.രാമല്ലൂർ പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച യോഗത്തിൽ മൂന്നാം വാർഡ് കൗൺസിലർ സിബി സക്കറിയ അധ്യക്ഷത വഹിച്ചു. സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. കൗൺസിലർ സിന്ധു ജിജോ,മുൻ കൗൺസിലർമാരായ മോളി സണ്ണി,അഡ്വക്കറ്റ് എ വി കുര്യാക്കോസ്,ആശപ്രവർത്തകർ,മറ്റ് അംഗൻവാടി അദ്ധ്യാപകർ,നാട്ടുകാർ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.നാലാം വാർഡ് കൗൺസിലർ എൽദോസ് പോൾ യോഗത്തിന് നന്ദി പറഞ്ഞു.
