ഓൾഡ് ആലുവ – മൂന്നാർ (രാജപാത) റോഡിൽ പെരുമ്പൻ കുത്ത് മുതൽ നല്ല തണ്ണി – കല്ലാർ ടീ എസ്റ്റേറ്റ് വരെയുള്ള 15 Km റോഡിൽ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിന് യാതോരുവിധ അവകാശ അധികാരങ്ങളും ഇല്ലായെന്ന് കാണിച്ച് ദേവികുളം തഹസിൽദാർ 13/06/2024-ാതിയതി TLK Dvm – 1674/2024 – g 2 നമ്പർ കത്ത് പ്രകാരം ബഹു : ഇടുക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുള്ള സാഹജര്യത്തിലും 16/05/2007-ാം തിയതിയിലെ go (P) 25 / 2007/F & WLD നമ്പർ നിർദ്ദിഷ്ട മാങ്കുളം വനവിജ്ഞാപനത്തിത്തിൽ പറയുന്ന ജനങ്ങൾക്ക് പതിച്ചു കൊടുക്കുവാനുള്ള 5189 ഏക്കർ സ്ഥലവും നിർദ്ദിഷ്ട റിസർവ് ഫോറസ്റ്റിനു 9005.
ഹെക്ടർ സ്ഥലങ്ങൾ തമ്മിലുളള അതിർത്തി തിരിക്കത്തതിനാലും ഓൾഡ് ആലുവ – മൂന്നാർ റോഡ് (രാജപാത) പ്രത്യേകമായി പണ്ടിനാലെ അതിർത്തി നിർണ്ണയം പൂർത്തികരിച്ച് കിടക്കുന്നതിനാലും ഓൾഡ് ആലുവ – മൂന്നാർ (രാജപാത) റോഡിൽ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിന് യാതോരുവിധ നിയമപരമായ അവകാശ അധികാരങ്ങളും ഇല്ലാത്തതാണ് . ആയതു കൊണ്ട് ടി ഓൾഡ് ആലൂവ – മൂന്നാർ (രാജപാത)റോഡിൽ കൂടി കാൽ നടയായി സഞ്ചരിക്കുന്നവരുടെ പേരിലോ റോഡ് നന്നാക്കുന്നവരുടെ പേരിലോ കേസുകൾ അടക്കമുള്ള ഫോറസ്റ്റുമായി ബന്ധപ്പെട്ട ഒരു നടപടികളും എടുക്കുവാൻ മാങ്കുളം ഡിവിഷണൽ ഫോറസ്റ്റ് ആഫീസർക്ക് യാതോരുവിധ അധികാരങ്ങളും ഇല്ലാത്തതാണ് .
ടി വിഷയം ചൂണ്ടികാണിച്ച് ഓൾഡ് ആലൂവ – മൂന്നാർ (രാജപാത) ആക്ഷൻ കൗൺസിൽ മാങ്കുളം DF0 യ്ക്കും മറ്റ് ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും ബഹു : ഹൈകോടതി രജിസ്ട്രാർക്കും ആവശ്യമായ കത്തുകൾ നൽകി.