Connect with us

Hi, what are you looking for?

CHUTTUVATTOM

ഹരിത സന്ദേശമുൾക്കൊണ്ടു ശിശുദിനാഘോഷം.

കോതമംഗലം : GUPS മുളവൂർ GLPS ചിറപ്പടി എന്നീ സ്കൂളുകൾ സമ്പൂർണ ഹരിത വിദ്യാലയമാകാൻ ഒരുങ്ങുന്നു. പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ സ്കൂളിലെ NSS വോളന്റീർസിന്റെ നിരന്തരമായ ബോധവല്കരണത്തിനു ശേഷം, നവംബർ 14നു ശിശുദിനാഘോഷങ്ങളുടെ വേളയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി കൈകഴുകൽ ബോധവത്കരണവും, പ്രസംഗമത്സരവും പെയിന്റിംഗ് മത്സരങ്ങളും സംഘടിപ്പിച്ചു. ഇനി മുതൽ ഈ സ്‌കൂളുകളിലെ കുട്ടികൾ പേപ്പർ പേനകൾ മാത്രമേ ഉപയോഗിക്കു, സ്റ്റീൽ വെള്ളകുപ്പികളിലേ വെള്ളം കൊണ്ടുവരൂ. കുട്ടികൾ പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപേക്ഷിക്കും.

വീടുകളിലെ പ്ലാസ്റ്റിക് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുന്ന ഉത്തരവാദിത്തം പുതുപ്പാടി സ്കൂളിലെ NSS വോളന്റീയർമാർ ഏറ്റെടുക്കും. ഓരോ ക്ലാസ്സിലും ഹരിത ലീഡർമാരെ തെരഞ്ഞെടുത്തു. അവർ ഹരിത ചട്ടത്തിന്റെ നടത്തിപ്പ് ചുമതലകൾ നിർവഹിക്കും. തുടർന്ന് ഈ മാസം 26 നാണ് ഔദ്യോഗിക സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തുക പ്രോഗ്രാം ഓഫീസർ ഷെറിൽ ജേക്കബ് , ആശ ജോസ് HM ശ്രിമതി സുലേഖ ,ശ്രീമതി റംലത്, മധു, ജലീൽ, സുമൻ, അലീന, എന്നിവർ സംസാരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like