Connect with us

Hi, what are you looking for?

NEWS

അപകടം തുടർക്കഥയാകുന്നു; റോഡ് അരികിലെ തിട്ട് നീക്കം ചെയ്ത് റോഡിന് വീതികൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു.

കോതമംഗലം : പുന്നേക്കാട് മില്ലുംപടിയില്‍ റോഡരുകിലെ തിട്ട് നീക്കം ചെയ്ത് റോഡിന് വീതികൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം പൊതുമരാമത്ത് വകുപ്പ് അധികാരികൾ ചെവിക്കൊള്ളാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.ഇന്നലെ ചൊവ്വാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ച് യുവതീ-യുവാക്കള്‍ക്ക് ഗുരുതര പരിക്കേറ്റതോടെ പ്രതിഷേധം ശക്തമായത്. ത​ട്ടേ​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ യു​വാ​വി​നും യു​വ​തി​ക്കു​മാ​ണു പ​രി​ക്കേ​റ്റ​ത്. കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ഇ​രു​വ​രെ​യും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഈ ​ഭാ​ഗ​ത്ത് റോ​ഡി​നു വീ​തി കുറവും, പുന്നേക്കാട് ഭാഗത്തുനിന്നും വരുന്നവർക്ക് കാഴ്ച്ച മറക്കുന്ന രീതിയിൽ റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്തു പാ​റ​യും മ​റു​ഭാ​ഗ​ത്തു വൈ​ദ്യു​തി പോ​സ്റ്റു​മാ​ണ്. റോ​ഡ​രു​കി​ൽ പു​ല്ലും ചെ​ടി​ക​ളും വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്ന​തും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നിരവധി വാഹന അപകടങ്ങളാണ് ഈ മേഖലയിൽ സംഭവിച്ചിട്ടുള്ളതെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഇനിയൊരു അപകടത്തിനു കാത്തു നിൽക്കാതെ ഇവിടെ സുരക്ഷിത ഡ്രൈവിംഗിന് സാഹിചര്യം ഒരുക്കണമെന്ന് കീരംപാറ ജനകീയ വേദി പ്രവർത്തകർ ആവശ്യപ്പെടുന്നു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...