കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പുന്നേക്കാട് കൂരി കുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാകുകയാണെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.9 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്.ഭൂതത്താൻകെട്ട് ബാരേജിന്റെ റിസർവോയർ ഏരിയയിൽ കൂരുകുളത്ത് നിലവിലുള്ള ഹാച്ചറിയോട് ചേർന്ന് പുതിയ ഫിഷ് ഡിഡ് ഹാച്ചറി നിർമ്മിക്കുന്നു.ഇതിന്റെ ഭാഗമായി 3.50 ലക്ഷം ലിറ്റർ ശേഷിയുള്ള 24 കോൺക്രീറ്റ് ടാങ്കുകളും,ഒരു മൺകുളവും,290 മീറ്റർ നീളത്തിൽ റോഡും നിർമ്മിക്കുന്നു.പ്രവർത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.



























































