കോതമംഗലം: എംഎൽഎ ആന്റണി ജോണിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്നും മൂന്ന് ലക്ഷംരൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുലിക്കുന്നേപ്പടി – പറമ്പിപ്പടി റോഡ് എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാർഡ് മെമ്പർ എ എ രമണൻ, എം എം ബക്കർ, പി സി അനിൽകുമാർ, മൈതീൻ
കുന്നേക്കുടി, വി പി ബഷീർ, എം എ ഷെമീം, കെ എസ് ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.
