Connect with us

Hi, what are you looking for?

NEWS

മനക്കരുത്തിൽ മനശാസ്ത്രഞ്ജയായ ഡോ. കുഞ്ഞമ്മ നീന്തിക്കയറിയത് ചരിത്രത്തിലേക്ക്

കോതമംഗലം :മനക്കരുത്തിൽ 62 കാരി വേമ്പനാട്ട് കായൽ നീന്തിക്കയറി ചരിത്രത്തിൽ ഇടം നേടി. തൃശൂർ, അഞ്ചേരി, ജവഹർ നഗർ പുത്തൻപുരയിൽ പി വി ആന്റണിയുടെ ഭാര്യയും, മനഃശാസ്ത്രഞ്ജയും, ലൈഫ് ഇൻഷുറൻസ് കോര്പറേഷൻ ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥയുമായ ഡോ. കുഞ്ഞമ്മ മാത്യൂസ് ആണ് ഏഴ് കിലോമീറ്ററോളം ആഴമേറിയ വേമ്പനാട്ട്കായൽ നീന്തിക്കടന്നത്.ശനി രാവിലെ 8.30 ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലെ വടക്കുംകര ക്ഷേത്രകടവിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് സുധീഷ് ഉദ്ഘാടനം ചെയ്തു.7 കിലോമീറ്റർ ദൂരം 1 മണിക്കൂർ – 40 മിനിറ്റ് സമയം കൊണ്ട് നീന്തിയെത്തിയ കുഞ്ഞമ്മ യെ വൈക്കത്ത് നിഷ ജോസ് കെ മാണി കൈപിടിച്ച് കരക്ക്‌ കയറ്റി.ഇതിനോടനുബന്ധിച്ച് വൈക്കം ബീച്ചിൽ നടന്ന അനുമോദനയോഗം നിഷാ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. ആർ.എം. ഒ. ഡോ.ഷീബ എസ്.കെ, എക്സ്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, ബാർ അസോസിയേഷൻ വൈസ് : പ്രസി:അഡ്വ: സ്മിതാ സോമൻ, സി.എൻ. പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ, പ്രോഗ്രാം കോ-ഓഡിനേറ്റർ ഷിഹാബ് കെ സൈനു എന്നിവരെ നിഷാ ജോസ് കെ മാണി ആദരിച്ചു.

അതിസാഹസികമായ ഈ നീന്തലിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് കുഞ്ഞമ്മ . ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലിൽ മികച്ച പ്രകടനം കാഴ്ചവച്ചുതുടങ്ങിയ ഡോ.കുഞ്ഞമ്മ മാത്യൂസിനെ കൂടുതൽ ഉന്നതിയിലെത്തിക്കണമെന്ന് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്‌ പരിശീലകൻ ബിജു തങ്കപ്പനാണ് ആശയമുദിച്ചത്.
വളരെ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലായിരുന്നു കുഞ്ഞമ്മയുടെ പരിശീലനം. വേമ്പനാട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് ശനിയാഴ്ച കുഞ്ഞമ്മ നീന്തി ചരിത്രത്താളിൽ ഇടം കണ്ടെത്തിയത് .

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...