കല്ലൂർക്കാട്: പഞ്ചായത്തിൽ ഇ- ഗ്രാമ സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും ജിയോ മാപ്പിംഗ് നടത്തുന്നതിനും കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റൻ്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്‌ടീസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻ്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസായ 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അംഗീകൃത ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായവർക്കും അപേക്ഷിക്കാവുന്നതാണ്.
പട്ടികജാതി,പട്ടികവർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ ഇളവ് ലഭിക്കും. വിശദമായ ബയോഡാറ്റാ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം 26നകം പഞ്ചായത്താഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0485 2289225.
