Connect with us

Hi, what are you looking for?

NEWS

പ്രൊഫ. എം.പി. വർഗീസിന്റെ 102-ാമത് ജന്മവാർഷികം ആഘോഷിച്ചു

കോതമംഗലം : ശാസ്ത്ര-സാങ്കേതികരംഗത്തും കലാരംഗത്തും അനേകം പ്രതിഭകളെ ലോകത്തിനു സംഭാവനചെയ്ത കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ശില്പിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ.എം.പി. വർഗീസിന്റെ
102-ാമത് ജന്മവാർഷികം പ്രൗഢോജ്വലമായി ആഘോഷിച്ചു.കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ എം. എ. കോളേജ് അസോസ്സിയേഷൻ ചെയർമാൻ ഡോ. മത്യൂസ് മാർ അപ്രേം അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ. വിന്നി വർഗീസ് ആമുഖ പ്രഭാഷണം നടത്തി. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി രജിസ്ട്രാർ,ഡീൻ & ഔട്ട്സ്റ്റാൻ്റിംഗ് പ്രൊഫസർ ഡോ. കുരുവിള ജോസഫ് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. എം. എ. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ലീന ജോർജ്ജ്, എം. എ. എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക്ക്, എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എഞ്ചി. കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. കാലത്തിൻ്റെ വെല്ലുവിളികളെ അതിജീവിച്ച ധിഷണാശാലി പ്രൊഫ എം.പി. വർഗീസിൻ്റെ വിദ്യാഭ്യാസരംഗത്തെ സംഭാവനകൾ പുതിയ തലമുറയ്ക്ക് മാതൃകയാവണമെന്ന് ഡോ. വിന്നി വർഗീസ് ഉദ്ബോധിപ്പിച്ചു. ലോകത്തിൻ്റെ പല ഭാഗങ്ങളിലുള്ള പ്രതിഭകളും നന്ദിയോടെ അനുസ്മരിക്കുന്ന പ്രൊഫ എം.പി വർഗീസിൻ്റെ പ്രവർത്തന മികവ് അവകാശപ്പെടാനാവുന്ന മാർ അത്തനേഷ്യസ് സ്ഥാപനങ്ങൾക്ക്
പുതിയ കാലത്തിൻ്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയും എന്ന് പ്രൊഫ. കുരുവിള ജോസഫ് അഭിപ്രായപ്പെട്ടു.

കോളേജ് അസോസ്സിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, ഗവേണിംഗ് ബോർഡ് അംഗങ്ങൾ, ഷെയർ ഹോൾഡേഴ്സ്, മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ അധ്യാപകർ, അനധ്യാപകർ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ് ), മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിംഗ് (ഓട്ടോണമസ് ), മാർ അത്തനേഷ്യസ് ഇന്റർ നാഷണൽ സ്കൂൾ , മാർ ബസേലിയോസ് കോളേജ്, അടിമാലി എന്നീ സ്ഥാപനങ്ങളുടെ ചാലകശക്തിയായിരുന്ന പ്രൊഫ.എം.പി.വർഗീസ് കോളേജ് അധ്യാപകനായും പ്രിൻസിപ്പലായും മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സാരഥിയായും നൽകിയ സംഭാവനകൾ നിസ്തുലമാണ്. കൂടാതെ പരിസ്ഥിതി പ്രവർത്തകൻ, കാർഷികവിദഗ്ധൻ,നിയമപണ്ഡിതൻ, സംഘാടകൻ, ഗ്രന്ഥകർത്താവ്, എംഎൽഎ, ധനതത്വവിദഗ്ധൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. എം.പി. വർഗീസ് ഒക്സ്ഫോഡിലെ സർ റോയ് ഹാരോഡിന്റെ കീഴിലാണ് ധനതത്വശാസ്ത്രത്തിൽ ഗവേഷണം പൂർത്തിയാക്കിയത്.ധനതത്വശാസ്ത്രസംബന്ധിയായ വിഷയങ്ങൾക്കു പുറമേ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിലും ആധികാരിക പഠന ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. എ ക്രിട്ടിസിസം ഓഫ് കെയ്ൻസ് ജെനറൽ തിയറി (2001), ദ തിയറി ഓഫ് ഇക്കണോമിക് പൊട്ടൻഷ്യൽ ആന്റ് ഗ്രോത്ത് (2000), എ ക്രിട്ടിക് ഓഫ് ദി ന്യൂക്ലിയർ പ്രോഗ്രാം (1999), ദ ലോ ഓഫ് ലാന്റ് അക്വിസിഷൻ ആന്റ് കോംപൻസേഷൻ – എ ക്രിട്ടിസിസം (1999) എന്നിവ അദ്ദേഹത്തിന്റെ വൈവിധ്യ പൂർണ്ണമായ കർമ്മമേഖല വെളിപ്പെടുത്തുന്ന രചനകളാണ്.
അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിൻ്റെ 100-ാം ജന്മദിന ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് പ്രത്യേക കവർ പുറത്തിറക്കിയിരുന്നു. പ്രൊഫ. എം.പി വർഗീസിന്റെ 100-ാം ജന്മവാർഷികം മുതൽ ആഗോളതലത്തിൽ പ്രശസ്തനായ ഒരു വ്യക്തിക്ക് എം.പി വർഗീസ് അവാർഡ് നൽകിവരുന്നു.

You May Also Like

NEWS

കോതമംഗലം : ഗവ എൽ പി സ്കൂൾ കോട്ടപ്പടി നോർത്ത് 74-ാംസ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഷാലി ടീച്ചറിന്റെ യാത്രയയപ്പും അധ്യാപക രക്ഷകർ രക്ഷകർത്ത്യ സംഗമവും സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ...

NEWS

പോത്താനിക്കാട്: അടിവാട് എംവിഐപി കനാലില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തൊടുപുഴ കുമാരമംഗലം ചോഴാംകുടിയില്‍ പൈങ്കിളിയുടെ മകന്‍ ബിനു (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ അടിവാട് തെക്കേ കവലക്കു സമീപം എംവിഐപി കനാലില്‍...

NEWS

കോതമംഗലം: പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. എം.എ. കോളജ് എംകോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി തൃശൂര്‍ ആലപ്പോട്ട് കൊക്കഡ്ര വീട്ടില്‍ ദിനേശ്മിനി ദന്പതികളുടെ ഏക മകള്‍ ശ്രീലക്ഷ്മി ദിനേശ്...

NEWS

കോതമംഗലം: പെരിയാറില്‍ ഇഞ്ചത്തൊട്ടി ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പുഴയുടെ തീരത്തോട് ചേര്‍ന്ന് ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് മൃതദേഹം കണ്ടത്. 60 വയസിന് മേല്‍ തോന്നിക്കുന്ന പുരുഷനാണ്....

NEWS

കോതമംഗലം :കാരക്കുന്നം ഫാത്തിമ മാതാ എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലിക്ക് തുടക്കമായി. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോർജ് വള്ളോംകുന്നേൽ അധ്യക്ഷത വഹിച്ചു. ചാർട്ടേഡ്...

NEWS

കോതമംഗലം : കോട്ടപ്പടി -പിണ്ടിമന പഞ്ചായത്തുകളിലെ വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിന് 3.25 കോടി രൂപ ചിലവഴിച്ചു നിർമ്മിക്കുന്ന 30 കിലോമീറ്റർ ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ്ങിന്റെ പ്രവർത്തി ആരംഭിക്കുന്നു. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ അയനിച്ചാൽ...

NEWS

കോതമംഗലം : കേരള സീനിയർ ലീഡേഴ്‌സ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി കോതമംഗലം പാലമറ്റം സ്വദേശി ജോമോൻ പാലക്കാടൻ തെരെഞ്ഞെടുക്കപ്പെട്ടു. എറണാകുളം പ്രസിഡൻസി ഇന്റർനാഷണൽ ഹോട്ടലിൽ ചേർന്ന സമ്മേളനത്തിൽ ആണ് പുതിയ ഭാരവാഹികളെ...

NEWS

കോതമംഗലം : നാടിന് അഭിമാനമായി മാറിയ അക്ഷര സിജുവിന് ആദരം.സംസ്ഥാന തല ഹയർ സെക്കണ്ടറി ശാസ്ത്രോത്സവത്തിൽ അറ്റ്ലസ് ഡ്രോയിങ് മേക്കിങ് സ്ഥാന തലത്തിൽ മൂന്നാം തവണയും തുടർച്ചയായി ഒന്നാം സ്ഥാനം ലഭിച്ച അക്ഷര...

NEWS

മൂവാറ്റുപുഴ:പകുതി വിലക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് അനന്തു കൃഷ്ണനെ...

NEWS

കോതമംഗലം: കോട്ടയം സർക്കാർ കോളേജിൽ നേഴ്സിംഗ് വിദ്യാർത്ഥികളുടെ റാഗിങ്ങിൽ പ്രതിക്ഷേധിച്ച് ആംആദ്മി പാർട്ടി കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് മെഴുകുതിരി ദീപം തെളിയിച്ച് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്...

CHUTTUVATTOM

വേട്ടാംപാറ : മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച തെറ്റായ സത്യവാങ്മൂലത്തിന് എതിരെ കളക്ട്രേറ്റിൽ വകുപ്പിന്റെ ജില്ല ഓഫീസിനു മുൻപിൽ വേട്ടാംപാറ പൗരസമിതി പ്രതിഷേധ ധർണ്ണ നടത്തി . വേട്ടാപാറ നോബൽ...

NEWS

ഷാനു പൗലോസ് കോതമംഗലം:  ചാലക്കുടി പോട്ട ബാങ്ക് കവർച്ചകേസിൽ ചാലക്കുടി ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണി മൂന്നാം ദിവസം  പിടിയിലായതോടെ റൂറൽ എസ്.പി ബി.കൃഷ്ണകുമാറിൻ്റെ മേൽനോട്ടത്തിൽ കേസന്വേഷണത്തിന് നേതൃത്വം നൽകിയ കോതമംഗലം...

error: Content is protected !!