കോതമംഗലം : സേവ സമർപ്പൺ അഭിയാന്റെ ഭാഗമായി നാലാം ദിവസം പ്രധാനമന്ത്രിക്ക് ആശംസ കർഡുകൾ അയച്ചു. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം നാനൂറോളം ജനകീയ പദ്ധതികളാണ് ആരംഭിച്ചത്. ഏതെങ്കിലും ഒരു പദ്ധതിയുടെയെങ്കിലും ആനുകൂല്യം കിട്ടാത്ത ഒരു കുടുംബവും ഭാരതത്തിൽ ഉണ്ടാവില്ല എന്ന് ബിജെപി മേഖല ഉപാധ്യക്ഷൻ എം എൻ മധു പറഞ്ഞു. ലോകത്തിൽ തൊണ്ണൂറ് കോടി ജനങ്ങൾക്ക് കുറഞ്ഞ കാലം കൊണ്ട് വാക്സിൻ നൽകിയ രാജ്യമെന്ന നിലയിൽ ഇന്ന് മോഡി ലോക രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. പ്രധാനമന്ത്രി മോഡി യുടെ എഴുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന സേവ സമർപ്പൺ അഭിയാന്റെ ഭാഗമായി ബിജെപി മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് ആശംസ കാർഡുകൾ അയച്ചു കൊണ്ട് നടത്തിയ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൗൺ പോസ്റ്റ് ഓഫിസിന് മുൻപിൽ നടന്ന ചടങ്ങ് ബിജെപി മേഖല വൈസ് പ്രഡിഡന്റ് എം എൻ മധു ഉത്ഘാടനം ചെയ്തു. ബിജെപി വൈസ് പ്രസിഡന്റ് പി പി സജീവ് പിറന്നാൾ ആശംസകൾ അർപ്പിച്ചു നിയോജക മണ്ഡലം പ്രഡിഡന്റ് മനോജ് ഇഞ്ചൂർ, അദ്ധ്യക്ഷനായി:എംഎ,സുരേന്ദ്രൻ, അനിൽ ഞാളുമടം,കെ ആർ രഞ്ജിത്,ശോഭ രാധാകൃഷ്ണൻ,അജി പൂക്കട,സന്ധ്യ സുനിൽ,അനു രാജേഷ്,അയിരൂർ ശശിന്ദ്രൻ,രാമചന്ദ്രൻ അമ്പാട്ട്,ഉണ്ണികൃഷ്ണൻ മാങ്കോട്,വി.ജിഅരവിന്ദാക്ഷൻ, കെ.കെ.രവീന്ദ്രൻ, പി.റ്റി.സന്തോഷ്,പി. എസ,രാജു ആചാര്യ,എന്നിവർ പങ്കെടുത്തു.