Connect with us

Hi, what are you looking for?

NEWS

ചെടികൾക്കും ഇനി ചികിത്സ കേന്ദ്രം: പ്രാഥമിക വിള ആരോഗ്യ പരിപാലന കേന്ദ്രം കീരംപാറയിൽ ആരംഭിക്കുന്നു

കോതമംഗലം : വിള പരിപാലന കേന്ദ്രം വഴി കര്‍ഷകര്‍ക്ക് ജൈവരീതിയിലുള്ള കൃഷി പരിപാലനങ്ങള്‍ക്ക് ശാസ്ത്രീയമായ നിര്‍ദ്ദേശങ്ങൾ നല്‍കുന്നതിനും. കര്‍ഷകരെ കൂടുതൽ കൃഷി ചെയ്യുതിന് പ്രാപ്താരാക്കി കൃഷി ചെലവ് കുറച്ച് വിളവ് ഇരട്ടിയാക്കാനും ലക്ഷ്യം മിട്ട് കീരംപാറ കൃഷിഭവനോട് ചേർന്ന് കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ പ്രാഥമിക വിള ആരോഗ്യ കേന്ദ്രം അനുവദിച്ചതായി ആൻ്റണി ജോൺ എം.എൽ എ അറിയിച്ചു. കേന്ദ്രം വെള്ളിയാഴ്ച്ച നാടിന് സമർപ്പിക്കുംമെന്നും എം.എൽ എ പറഞ്ഞു.

കൃഷി ഭവനുകളെ കാലോചിതമായി പരിഷ്‌കരിക്കുതിന്റെ ഭാഗമായാണ് വിള ആരോഗ്യ കേന്ദ്രമാക്കി കൃഷിഭവനെ ഉയര്‍ത്തുന്നത്.വിളകളെ ബാധിക്കുന്ന രോഗങ്ങൾക്ക് ഏറെ പരിഹാരവുമായി കർഷകർക്ക് സഹായകമാവും കീരംപാറ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന വിള ആരോഗ്യ പരിപാലന കേന്ദ്രം. വിവിധ രോഗങ്ങൾ, മൂലകങ്ങളുടെ അപര്യാപ്തത എന്നിവ മൂലം വിളകൾക്ക്‌ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക്‌ കാരണം കണ്ടെത്തി കൃത്യമായി മരുന്ന് നിർദേശിക്കാന്‍ കേന്ദ്രത്തിന് കഴിയു.

എല്ലാ ബുധനാഴ്ചകളിലുമാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം. വിളകളുടെ രോഗലക്ഷണങ്ങളുമായി എത്തുന്ന കർഷകർക്ക് ശാസ്ത്രീയമായ കാരണം കണ്ടെത്തി മരുന്നു നൽകി വിളകളെ ബാധിക്കുന്ന രോഗം മാറ്റുന്നു. ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായാണ് മരുന്നുകൾ നൽകുന്നത്.

കൂടാതെ മറ്റു ദിവസങ്ങളിൽ വിളകളുടെ പ്രശ്നങ്ങളുമായി സമീപിക്കുന്ന കർഷകരുടെ കൃഷിയിടങ്ങളിൽ നേരിട്ട് എത്തി പരിശോധന നടത്തി ആവശ്യമായ മാർഗ്ഗനിർദേശങ്ങളും ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകും. ജൈവ കീടനാശിനികൾക്ക്‌ പ്രാധാന്യം നൽകി കൊണ്ടാണ് വിളകൾക്ക് ചികിത്സ നൽകുന്നത്.

വിളകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും കണ്ടെത്തുന്നതിനും, ശാസ്ത്രീയ പരിഹാര മാർഗങ്ങൾ കർഷകർക്ക് നൽകുന്നതിനുള്ള സജ്ജീകരണം സംസ്ഥാന സർക്കാർ അനുവദിച്ച 5 ലക്ഷം മുടക്കി ഇവിടെ ഒരുക്കിയിട്ടുണ്ട്. കീരംപാറ കൃഷിഭവൻ പരുധിയിലെ കൃഷിയിടത്തിലെ വിളകളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലാണ് കീരംപാറ കൃഷിഭവനിൽ പ്രാഥമിക വിള ആരോഗ്യ കേന്ദ്രം ആരംഭിക്കുന്നത് . ഫെബ്രുവരി 16-)0 തീയതി മുതൽ കേന്ദ്രത്തിന്റെ പ്രവർത്തനം ആന്റണി ജോൺ എം എൽ എ പറഞ്ഞു.

You May Also Like

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....

CHUTTUVATTOM

കോതമംഗലം:പൊതു വിതരണത്തെ ആധുനികവൽക്കരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ്)എറണാകുളം ജില്ലാ സ്പെഷ്യൽ കൺവെൻഷൻ കോതമംഗലത്ത് ടി .എം ജേക്കബ് മെമ്മോറിയൽ ഹാളിൽഉദ്ഘാടനം ചെയ്യുകയായിരുന്നു പാർട്ടി ലീഡർ മന്ത്രി അനൂപ്...

CHUTTUVATTOM

കോതമംഗലം: ചെമ്പിൽ സ്വർണം പൊതിഞ്ഞ് വ്യാജ ആഭരണങ്ങൾ നിർമിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വാരപ്പെട്ടി പാറേക്കുടി ചാലിൽ സി.ആർ ബിജു (47)വിനെയാണ് കോതമംഗലം പൊലീസ് അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം:സെഫാനിയയ്ക്ക് മുന്നില്‍ ഇനി 10 ദിവസം മാത്രമേയുള്ളൂ. അതിനുള്ളില്‍ നല്ലൊരു പോള്‍ കിട്ടണം. എന്നാലേ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അകാലത്തില്‍ മരണമടഞ്ഞ പിതാവ് ജിറ്റുവിന് നല്‍കിയ വാക്ക് നിറവേറ്റാനാകൂ....

CHUTTUVATTOM

മൂവാറ്റുപുഴ: ഗൂഗിള്‍ പേയുടെ വ്യാജ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് പള്ളിപടി കോന്നംകുടി ആസിഫ് കെ ഹസന്‍ (28)നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള...

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യു.പി. സ്കൂളിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൽ യോഗാ പരിശീലനം, തായ്‌ക്വോണ്ടോ പരിശീലനം, കാർഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ....

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും യോഗം കോതമംഗലത്ത് ചേർന്നു. ഷിബു തെക്കുംപുറം എംഎൽഎയുടെ...

error: Content is protected !!