കുട്ടമ്പുഴ: പന്തപ്രയിൽ വാരിയം, ഉറിയംപെട്ടി, മാണിക്കുടി എന്നിവടങ്ങളിൽ നിന്ന് കുടിയേറിവർക്കുള്ള സ്ഥലവും പട്ടയവും യാഥാർത്ഥ്യമാക്കാൻ സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ്. കെ എസ് യു സംസ്ഥാന കൺവീനർ പ്രിയ സി പി യുടെ നേതൃത്വത്തിൽ പന്തപ്രയയിൽ കുടിയേറിവർക്ക് ഓണകോടിയും, ഓണക്കിറ്റും വിതരണം ചെയ്യുന്ന ‘കരുതൽ’ പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ച് കൊണ്ട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, വൈസ് പ്രസിഡന്റ് മേരി കുര്യാക്കോസ്, കോൺഗ്രസ് മണ്ഡലം വൈസ്പ്രസിഡന്റുമാരായ ജോസഫ് രഞ്ജിത്ത്, മാർട്ടിൻ സി വൈ, മണ്ഡലം ഭാരവാഹികളായ ബേസിൽ ജോയ്, മുജീബ് പി എം, ജയൻ ആനക്കയം, ഷെജി എൻ എം, കെഎസ് യു ജില്ലാ സെക്രട്ടറിമാരായ ബേസിൽ സണ്ണി, നിതിൻ, കോൺഗ്രസ് ബൂത്ത് ഭാരവാഹികളായ ദാസൻ പിണവൂർകൂടി, അശ്വിൻലാൽ, അപ്പു, ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ, കാണിക്കാരൻ കണ്ണൻ എന്നിവർ പ്രസംഗിച്ചു
