Connect with us

Hi, what are you looking for?

NEWS

കാട്ടാനകളെ തുരത്താൻ ഹാങ്ങിംഗ് ഫെൻസിംഗ്‌ നിർമിക്കുന്ന വനം വകുപ്പിൻ്റെ അശാസ്ത്രീയ തീരുമാനമെന്ന്കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ്

കോതമംഗലം:കാട്ടാനകളെ തുരത്താൻ ഹാങ്ങിംഗ് ഫെൻസിംഗ്‌ നിർമിക്കുന്ന വനം വകുപ്പിൻ്റെ അശാസ്ത്രീയ തീരുമാന മെന്ന്കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ്

കീരംപാറ പഞ്ചായത്തിലെ ആന ശല്യത്തിന് പരിഹാരമായി ജനങ്ങൾ പറയുന്ന ശ്വാശ്വത പരിഹാരം പുഴ ഇറമ്പിൽ ട്രഞ്ചാണ്. എന്നിരുന്നാലും ഇപ്പോൾ സ്ഥാപിക്കുവാൻ പോകുന്ന ഹാങ്ങിംഗ് ഫെൻസിംഗ് ഒരു ഗുണവും ചെയ്യില്ല. പെരിയാർ പുഴയിൽ നിന്ന് ആനകൾ കയറാതെ പുഴയറമ്പിൽ കൂടി ഫെൻസിംഗ് സ്ഥാപിക്കുന്നതിന് പകരം ജനവാസ മേഖലയുടെ അതിർത്തികളിൽ കൂടി ഫെൻസിംഗ് ഇടുന്ന വിചിത്രമായ ടെൻണ്ടർ നടപടികളാണ് നമ്പാർഡിൻ്റെ 72 ലക്ഷം രൂപക്ക് പൂർത്തീകരിച്ച് ചെയ്യുവാൻ പോകുന്നത്. അതായത് പുഴയിൽ നിന്ന് ആനകൾ കയറി വെറും 3.5 സ്ക്വയർ കിലോമീറ്റർ മാത്രം പ്ലാൻ്റേഷനുള്ള, ചുറ്റുവട്ടം ആൾതാമസമുള്ള പ്രദേശം ആന താവളമാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലു വില നൽകുന്ന വനം വകുപ്പിൻ്റെ കാടൻ തീരുമാനം നടക്കില്ലന്ന് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് പറഞ്ഞു.

ആനകളെ തുരത്താനും, റോഡ് സൈഡ് കാടു വെട്ടാനും, സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാനും, എന്തിന് പറയുന്നു രാത്രി ആനയെ ഓടിക്കാനുള്ള പടക്കം മേടിക്കാൻവരെ പഞ്ചായത്തും ജനങ്ങളും വേണം. ജന വാസ മേഖലയിൽ ഫെൻസിംഗ് ഇടാനുള്ള ഗൂഡ നീക്കത്തെപ്പറ്റി നേരത്തെ സൂചന ലഭിച്ചപ്പോൾ തന്നെ അത് ജനോപകാരപ്രദമാകില്ലന്ന് പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നതാണന്നും, ഫെൻസിംഗ് ഇട്ടാൽ അത് കൃത്യമായി മെയിൻ്റൻസ് ചെയ്തില്ലെങ്കിൽ മരം മറിഞ്ഞും, കമ്പുകൾ ചാടിയും, വള്ളിപ്പടർപ്പുകൾ കയറിയും നശിച്ചു പോകും .ആനകൾ മരങ്ങൾ ഫെൻസിംങിലേക്ക് തള്ളിയിട്ടും നശിപ്പിക്കും. ലഭിച്ച തുകക്ക് പറ്റുന്ന ദൂരം ട്രഞ്ചായിരിക്കും ഉചിതം. ജനങ്ങൾ കാട്ടുമൃഗശല്യം മൂലം പൊറുതിമുട്ടി ക്ഷമയുടെ നെല്ലിപ്പലക കണ്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വനം വകുപ്പ് ജനങ്ങൾക്കൊപ്പം നിൽക്കാതെ മൃഗങ്ങൾക്കൊപ്പം നിൽക്കുന്ന മൃഗീയ നിലപാട് അവസാനിപ്പിക്കണമെന്നു മാമച്ചൻ ജോസഫ് അഭിപ്രായപ്പെട്ടു.

You May Also Like

NEWS

കോതമംഗലം : നവംബർ 4 മുതൽ 11 വരെ കോതമംഗലത്തുൾപ്പെടെ 17 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കോതമംഗലത്തെത്തിയ എത്തിയ പ്രചാരണ ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കോതമംഗലം ടൗണിലൂടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

error: Content is protected !!