കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിലെ “പ്രീ സ്കൂൾ” പഠനം ശാസ്ത്രീയവും,ശിശു സൗഹൃദവുമാക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. ഇതിൻ്റെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്നും എംഎൽഎ പറഞ്ഞു.ഗവൺമെന്റ് എൽ പി സ്കൂൾ ഇളങ്ങവം,ഗവൺമെന്റ് എൽ പി സ്കൂൾ കുറ്റിലഞ്ഞി,ജി എച്ച് എസ് എസ് പൊയ്ക എന്നീ വിദ്യാലയങ്ങൾക്ക് ആദ്യഘട്ടത്തിൽ തീം മാറ്റിക് ബോർഡുകൾ,വൈറ്റ് ബോർഡുകൾ,പാവമൂലകൾക്കാവശ്യമായ പഠനോപകരണങ്ങൾ,ശാസ്ത്ര മൂലകൾക്കാവശ്യമായ പഠനോപകരണങ്ങൾ,സംഗീത മൂലയിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ,ഗണിത മൂലയിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ,ഐ ഹാൻഡ് കോർഡിനേഷനുള്ള പഠനോപകരണങ്ങൾ,ഫോം ബോർഡുകൾ എന്നിവയാണ് വിതരണം ചെയ്യുന്നത്.
“പ്രീ സ്കൂൾ” അധ്യാപകർക്കും, അംഗനവാടി ടീച്ചർമാർക്കും ക്ലസ്റ്റർ അധിഷ്ഠിത പരിശീലനം ലഭ്യമാക്കൽ,ക്ലസ്റ്റർ അധിഷ്ഠിതമായ കേന്ദ്രങ്ങളിൽ പഠന മൂലകൾ വികസിപ്പിക്കൽ, പഠനോപകരണങ്ങൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തൽ,സമൂഹ പങ്കാളിത്തം ഉറപ്പാക്കൽ,”പ്രീ സ്കൂൾ” അക്കാദമിക രംഗം ശക്തിപ്പെടുത്തുന്നതിന് ബ്ലോക്ക് റിസോഴ്സ് ഗ്രൂപ്പിനെ സജ്ജമാക്കൽ,കളികളിലൂടെയും പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള “പ്രീ സ്കൂൾ” പഠനം,പഠന മൂലകൾ സജ്ജീകരിക്കൽ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.”പ്രീ സ്കൂൾ” വിവരശേഖരണം,ബ്ലോക്ക് തല ഏകോപന ശില്പശാല,കളിപ്പാട്ടം,കളിത്തോണി വിതരണം ചെയ്യൽ,അവസ്ഥാപഠനം ക്രോഡീകരണം,ട്വിന്നിംഗ് പ്രോഗ്രാം,റിസോഴ്സ് ഗ്രൂപ്പ് രൂപീകരണം,അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ,അധ്യാപകപരിശീലനം എന്നീ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു.