Connect with us

Hi, what are you looking for?

NEWS

പവർകട്ടും വോൾട്ടേജ് ക്ഷാമവും: നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖല പ്രതിസന്ധിയില്‍

കോതമംഗലം: അപ്രഖ്യാപിത പവർകട്ടും വോൾട്ടേജ് ക്ഷാമവും കടുത്ത ചൂടും നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു.
നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ വ്യാപാരം അതി പ്രശസ്തമാണ്.ഏതുതരം ഫര്‍ണ്ണീച്ചറുകളും ഇവിടെ ലഭിക്കും. പരമ്പരാഗത രീതിയിലുള്ളതും ആധുനീക ഡിസൈനുകളിലുള്ളതും തിരഞ്ഞെടുക്കാം. വിവിധതരം തടികള്‍കൊണ്ടുള്ളത് വിവിധ വിലനിലവാരത്തിലുള്ളത്. സംസ്ഥാനത്തെമ്പാടുമുള്ള ഫര്‍ണ്ണീച്ചര്‍ ഷോപ്പുകളില്‍ വില്‍പ്പനക്കുവച്ചിട്ടുള്ളതില്‍ നെല്ലിക്കുഴിയില്‍ നിിന്നുള്ള ഫര്‍ണ്ണീിച്ചറുകളുമുണ്ട്.എണ്ണിയാലൊടുങ്ങാത്ത ഫര്‍ണ്ണീച്ചര്‍ ഷോപ്പുകളുണ്ട് നെല്ലിക്കുഴിയിലും പരിസരപ്രദേശങ്ങളിലും.അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കടകളും ധാരാളം.ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുന്ന വര്‍ക്ക്‌ഷോപ്പുകളും നിരവധി. ആയിരക്കണക്കിനാളുകള്‍ക്കാണ് നെല്ലിക്കുഴി തൊഴില്‍ നല്‍കുന്നത്.അന്യസംസ്ഥാനക്കാരാണ് ഏറെയും. എന്നാല്‍ ഇപ്പോള്‍ നെല്ലിക്കുഴിയുടെ സ്ഥിതി അത്രകണ്ട് മെച്ചമല്ല. വലിയ പ്രതിസന്ധിയുണ്ട്. വേനൽ കടുത്തതോടെ ഇടക്കിടെ ഉണ്ടാകുന്ന അപ്രഖ്യാപിത പവർകട്ട് ഫർണ്ണിച്ചർ നിർമ്മാണത്തിന് തടസ്സമാകുകയാണ്.

നിരവധി കടകള്‍
തൊഴിലാളികള്‍ക്ക് ശമ്പളംപോലും നല്‍കാന്‍ കഴിയാതെ പാടുപെടുകയാണ്. വോള്‍ട്ടേജ് ക്ഷാമമാണ് മറ്റൊരു പ്രധാനവെല്ലുവിളി .പകലും രാത്രിയിലും വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണ്. ഇതൂമൂലം നിര്‍മ്മാണജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ല. ചൂടിന്റെ ആധിക്യവും തൊഴിലിടങ്ങളെ ബാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങിയതിനാല്‍ തൊഴിലാളി ക്ഷാമവും തിരിച്ചടിയായിരിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: മോഹൻലാലിന്റെ 64 ജന്മദിനമാണ്‌ 21/05/2024 ഇന്ന് ചൊവ്വാഴ്ച. ഒരുപാട് ഫീച്ചറുകളും അനുഭവങ്ങളും ആണ്‌ അദ്ദേഹത്തേപറ്റി വരുന്നത്. എന്നാൽ ഇന്നു വരെ അറിയാത്ത മോഹൻലാലിന്റെ ജീവിതത്തിലെ കുട്ടിക്കാലം മുതൽ ഉള്ള ചരിത്രം എഴുതുകയാണ്‌...

NEWS

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിന ആചരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു. ഇന്ദിരാ ഭവനിൽ നടന്ന സദസ്സിന്റെ ഉൽഘാടനം അഡ്വ : ഡീൻ കുര്യാക്കോസ് എം....

CRIME

കുട്ടമ്പുഴ : എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്ന മാമലക്കണ്ടം – ആവറുകുട്ടി – കുറത്തി കുടി റോഡിലെ ഗതാഗതം ഫോറസ്റ്റു ക്കാർ വീണ്ടും തടഞ്ഞിരിക്കുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപ്...

NEWS

കോതമംഗലം: പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്ക് വേണ്ടി റവന്യൂ വകുപ്പിൽ നിന്നും കെ എസ് ഇ ബോർഡ് ഏറ്റെടുത്ത കുട്ടമ്പുഴയിലെ സ്ഥലത്ത് നിർമ്മിച്ച ക്വാർട്ടേഴ്സുകൾ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന് പരാതി.പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്ക്...