കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലെ പൂവത്ത് റോഡിൻ്റെ ഉദ് ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് റോഡിന്റെ റീ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ചത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സനിറ നസീർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.ജി.ഷാജി സ്വാഗതം പറഞ്ഞു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ അബു കൊട്ടാരം, ബ്ലോക്ക് മെമ്പർ ശ്രീചിത്ര ശ്രീനിവാസ് ആശംസകൾ നേർന്നു. മുൻ മെമ്പർ സീന എൽദോസ് നന്ദി പ്രകാശിപ്പിച്ചു.























































