കവളങ്ങാട്: സംസ്ഥാനത്തെ പോളിയോ നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി നേര്യമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പൾസ് പോളിയോ ദിനാചരണം കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു ഉത്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ലൂസിന, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ വി.ആർ.ഉഷ, മനോജ് മാത്യു, ജീമോൾ, രക്ഷിതാക്കൾ, നഴ്സുമാർ തുടങ്ങിയവർ പങ്കെടുത്തു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രത്യേകം ബൂത്തുകളും ദിനാചരണത്തിൻ്റെ ഭാഗമായി ക്രമീകരിച്ചിരുന്നു.
