പെരുമ്പാവൂര്: 6.32 ഗ്രാം ബ്രൗണ് ഷുഗറുമായി പെരുമ്പാവൂരില് ആറ് അതിഥിത്തൊഴിലാളികള് പോലീസ് പിടിയില്. ആസാം സോണിറ്റ്പൂര് സ്വദേശി മിറാജുള് ഇസ്ലാം (20), നൗഗാവ് സ്വദേശികളായ സദിക്കുല് ഇസ്ലാം (24), അഫ്സിക്കുര് റഹ്മാന് (25) മണിനൂര് ഹഖ് (27), റജക് അലി (25), മുര്ഷിദാബാദ് സ്വദേശി ഇന്തജൂര് (44 )എന്നിവരാണ് പെരുമ്പാവൂര് പോലീസിന്റെ പിടിയിലായത് . മിറാജുള് ഇസ്ലാമിന്റെ പക്കല് നിന്നും 4.50 ഗ്രാം ബ്രൗണ് ഷുഗര് കണ്ടെടുത്തു. രണ്ട് ദിവസം മുമ്പാണ് ഇയാള് മയക്കുമരുന്നുമായി കേരളത്തിലെത്തിയത്. വെങ്ങോലയില് നിന്ന് ഇയാളെ പിടികൂടുമ്പോള് മയക്കുമരുന്ന് വില്പ്പന നടത്തിയ 13400 രൂപയും പോലീസ് കണ്ടെടുത്തു. അഞ്ച് പേരെ മയക്കുമരുന്നുമായി പെരുമ്പാവൂര് ടൗണില് നിന്നുമാണ് വില്പനയക്കിടയില് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്ദ്ദേശപ്രകാരം രണ്ട് ദിവസമായാണ് പരിശോധന നടത്തിയത്. ഇന്സ്പെക്ടര് ആര്. രഞ്ജിത് സബ് ഇന്സ്പെക്ടര്മാരായ റിന്സ് എം തോമസ്, ജോസി എം ജോണ്സന് , വി .എം ഡോളി, എസ്.സി.പി.ഒ പി.എ അബ്ദുല് മനാഫ് സി.പി.ഒ മാരായ കെ.എ അഭിലാഷ്, എസ്.അഭിലാഷ് , ജിജുമോന് തോമസ്, പി.എസ് സിബിന് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നുപരിശോധന.
You May Also Like
NEWS
കോതമംഗലം : നവംബർ 4 മുതൽ 11 വരെ കോതമംഗലത്തുൾപ്പെടെ 17 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കോതമംഗലത്തെത്തിയ എത്തിയ പ്രചാരണ ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കോതമംഗലം ടൗണിലൂടെ...
NEWS
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്കുടി ആദിവാസി കോളനിയില് കാട്ടാനകള് കൃഷിയിടത്തിലിറങ്ങി കാര്ഷികവിളകള് നശിപ്പിച്ചു. വനമേഖലയോട് ചേര്ന്ന് കിടക്കുന്ന പിണവൂര്കുടി ആദിവാസി കോളനിയില് നാല് ദിവസമായി തുടര്ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...
NEWS
കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...
NEWS
കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ് അർഹനായി...