പെരുമ്പാവൂർ: അനധികൃത മദ്യവിൽപ്പന ഒരാൾ പോലീസ് പിടിയിൽ. പോഞ്ഞാശേരി മടത്തിപടി പാലം പറമ്പിൽ കലേഷ് ( 45 ) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. ബൈക്കിലായിരുന്നു വിൽപ്പന. പിടികൂടുമ്പോൾ നാല് ലിറ്ററോളം മദ്യം ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. ആളുകളുടെ അടുത്തെത്തിച്ചായിരുന്നു വിൽപ്പന. സമാന സംഭവത്തിന് ഇയാളെ എക്സൈസ് നേരത്തെ പിടികൂടിയിട്ടുണ്ട് ഇൻസ്പെക്ടർ എംകെ രാജേഷ്, എസ്.ഐമാരായ ടോണി ജെ മറ്റം, ടി.ആർ ബിജു ,എ.എസ്.ഐ പി.എ അബ്ദുൾ മനാഫ്, സി.പി.ഒ മാരായ ശ്രീജിത്ത് രവി , പി.എസ് സിബിൻ തുടങ്ങിയവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
