Connect with us

Hi, what are you looking for?

NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച സംഭവത്തില്‍ പോലിസ് പ്രതികളെ പിടികൂടാതെ സംരക്ഷിക്കുന്നതായി ആക്ഷേപം

കോതമംഗലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ ഊന്നുകല്‍ പോലിസ് കേസ്സെടുത്തെങ്കിലും പ്രതികളെ പിടികൂടാതെ സംരക്ഷിക്കുന്നതായി ആക്ഷേപം. കേസ്സെടുത്ത് മൂന്നാഴ്ചയായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.പ്രതികള്‍ ഒളിവിലാണെന്നാണ് പോലിസിന്‍റെ ഭാക്ഷ്യം.പ്രതികൾ ഭരണകക്ഷിയിലും ഘടകകക്ഷികളിലും പെട്ടവരാണെന്ന് കോൺഗ്രസ് നേര്യമംഗലം മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.ഭരണകക്ഷിയുമായി ബന്ധമുള്ള പ്രതികളെ പോലിസ് സംരക്ഷിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് ഊന്നുകൽ പോലീസ് പോക്സോ വകുപ്പു പ്രകാരം കേസെടുത്തത്. പ്രതികളെ സംരക്ഷിക്കുന്ന നടപടി പോലീസ് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് കമ്മറ്റി വ്യക്തമാക്കി .

കേസിൽ പോലീസിന് ഉണ്ടായ വീഴ്ച വളരെ ഗൗരവകരമാണെന്നും, ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷനു മുമ്പിൽ ശക്തമായ സമരം സംഘടിപ്പിക്കും എന്നും മണ്ഡലം പ്രസിഡണ്ട് ജയ്മോൻ ജോസ്, പഞ്ചായത്ത് മുൻ പ്രസിഡണ്ട് സൈജന്റ് ചാക്കോ, പി.ആർ രവി, ജോസ് സവിത, ഷാജി കൂവക്കാട്ടിൽ, എ. പി. സാബു, എൽദോസ് പ്ലാംങ്കുടി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: രൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം മേഖലയിലെ സാമൂഹ്യ- സന്നദ്ധ പ്രവര്‍ത്തകരുടെ സംഗമം നടത്തി. സംഗമത്തിന്റെ ഭാഗമായി സ്വയം സഹായ സംഘങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. കോതമംഗലം...

CHUTTUVATTOM

കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ അതിരൂക്ഷമായി വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ ഗ്രീൻ വിഷൻ കേരളയുടെ നേതൃത്വത്തിൽ പുന്നേക്കാട് കവലയിൽ മുട്ടുകുത്തി പ്രതിഷേധിച്ചു. വ്യാപരി വ്യവസായി ഏകോപന സമിതി പുന്നേക്കാട് യൂണിറ്റിൻറ സഹകരണത്തോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്....

CHUTTUVATTOM

കോതമംഗലം: നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഫാ. ജോര്‍ജ് പുല്ലന്‍ കൊടിയേറ്റി. നാളെ ജൂബിലി ദമ്പതിമാരെ ആദരിക്കല്‍, രാവിലെ 7.15ന് കാഴ്ചവയ്പ്പ്, കുര്‍ബാന, നൊവേന....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നവീകരിച്ച ഓട്ടോമേറ്റഡ് ലാബിന്റെ ഉദ്ഘാടനം നടത്തി. എംബിഎംഎം അസോസിയേഷന്‍ സെക്രട്ടറിയും കോതമംഗലം മുനിസിപ്പല്‍ കൗണ്‍സിലറുമായ സലിം ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം ചെറിയ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പാറ വനത്തിനുള്ളില്‍ വിസ്മയമായി മാറിയിരിക്കുകയാണ് അപൂര്‍വമായ മഴവില്‍ മരം.ബ്രസീലില്‍ നിന്നുള്ള യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റാ വിഭാഗത്തില്‍പ്പെടുന്ന ഈ മരം, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തിലാണ് നട്ടുപിടിപ്പിച്ചത്. വിവിധ നിറങ്ങളാണ് മരണത്തിന്റെ ചുവട്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എംബിറ്റ്‌സ്)കോളേജിന്റെ പുതിയ അക്കാദമിക് വിംഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. മാര്‍ തോമ ചെറിയ പള്ളി വികാരി ഫാ....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ 58-) മത് വാർഷികാഘോഷവും, അധ്യാപക രക്ഷകർത്താ ദിനവും,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.  ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു...

CHUTTUVATTOM

കോതമംഗലം :കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്ന തിന്റെയും പരമ്പരാഗത കൃഷി അറിവുകൾ സംരക്ഷിച്ചു സുസ്ഥിരകൃഷിയിലൂടെ സാമൂഹ്യ സാമ്പത്തിക ഉന്നതി ലക്ഷ്യമാക്കുന്നതിന്റെയും...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 88-ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷം’ സ്‌പെക്ട്ര 2കെ26′ സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ.ജോണ്‍ പിച്ചാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ. ജേക്കബ്...

CHUTTUVATTOM

കോതമംഗലം: ഓൾഡ് ആലുവ – മൂന്നാർ (രാജപാത) PWD റോഡിലെ (Or Western Outlet Kothamangalam – Munnar High Range Road ) പൂയംകുട്ടി മുതൽ പെരുമ്പൻ കുത്ത് വരെയുള്ള 26...

NEWS

കോതമംഗലം: കോതമംഗലം കനിവ് ഏരിയാ കമ്മിറ്റി കുത്തു കുഴി ബാങ്ക് ഹാളിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ഏരിയാ സെകട്ടറി കെ.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം:കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 89-)മത് വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷിക ദിനാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ലിബു തോമസ് അദ്ധ്യക്ഷത...

error: Content is protected !!