കോതമംഗലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ ഊന്നുകല്‍ പോലിസ് കേസ്സെടുത്തെങ്കിലും പ്രതികളെ പിടികൂടാതെ സംരക്ഷിക്കുന്നതായി ആക്ഷേപം. കേസ്സെടുത്ത് മൂന്നാഴ്ചയായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.പ്രതികള്‍ ഒളിവിലാണെന്നാണ് പോലിസിന്‍റെ ഭാക്ഷ്യം.പ്രതികൾ ഭരണകക്ഷിയിലും ഘടകകക്ഷികളിലും പെട്ടവരാണെന്ന് കോൺഗ്രസ് നേര്യമംഗലം മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.ഭരണകക്ഷിയുമായി ബന്ധമുള്ള പ്രതികളെ പോലിസ് സംരക്ഷിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് ഊന്നുകൽ പോലീസ് പോക്സോ വകുപ്പു പ്രകാരം കേസെടുത്തത്. പ്രതികളെ സംരക്ഷിക്കുന്ന നടപടി പോലീസ് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് കമ്മറ്റി വ്യക്തമാക്കി .
കേസിൽ പോലീസിന് ഉണ്ടായ വീഴ്ച വളരെ ഗൗരവകരമാണെന്നും, ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷനു മുമ്പിൽ ശക്തമായ സമരം സംഘടിപ്പിക്കും എന്നും മണ്ഡലം പ്രസിഡണ്ട് ജയ്മോൻ ജോസ്, പഞ്ചായത്ത് മുൻ പ്രസിഡണ്ട് സൈജന്റ് ചാക്കോ, പി.ആർ രവി, ജോസ് സവിത, ഷാജി കൂവക്കാട്ടിൽ, എ. പി. സാബു, എൽദോസ് പ്ലാംങ്കുടി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
