പോത്താനിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 26 വർഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ സിദ്ധൻപടി ചെന്നിരിക്കൽ സജി (59) യെയാണ് ശിക്ഷിച്ചത്. പോക്സോ കേസുകൾ വിചാരണ നടത്തുന്ന മൂവാറ്റുപുഴയിലെ പ്രത്യേക കോടതിയുടേതാണ് വിധി.
2019 ജൂണിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പോത്താനിക്കാട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ.ജമുന ഹാജരായി. മൂവാറ്റുപുഴ ഡിവൈഎസ്പി അനിൽകുമാർ കെയുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം .
പോത്താനിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി സുരേഷ്‌കുമാർ, സബ് ഇൻസ്‌പെക്ടർമാരായ അശോകൻ കെ.എം , ഷാജി പി.എം , സിപിഒമാരായ സിനി ടി എൻ, ബിജു ടി.കെ , അഫ്സൽ കോയ, ബോബി എബ്രഹാം എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .























































