കോതമംഗലം: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രാശിക്ഷ കേരളം കോതമംഗലം ബിആര്‍സിയും സംയുക്തമായി പോക്‌സോ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോതമംഗലം ഉപജില്ലയിലെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം അധ്യാപകര്‍ക്കാണ് ഏകദിന പരിശീലനം സംഘടിപ്പിച്ചത്. സൗഹൃദ ക്ലബ് കോര്‍ഡിനേറ്റര്‍,കരിയര്‍ മാസ്റ്റര്‍,സ്‌കൂള്‍ കൗണ്‍സിലര്‍ എന്നിവരെ ഉള്‍പ്പെടുത്തി 19 എച്ച് എസ് എസ് & വി എച്ച് എസ് എസ് സ്‌കൂളുകളില്‍ നിന്നും അന്‍പതില്‍പ്പരം അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ് പി.ടി. നിര്‍വഹിക്കുകയും യോഗത്തിന് മെന്റര്‍ അക്കാദമി ഡയറക്ടര്‍ ആശാ ലില്ലിതോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓഡിനേറ്റര്‍ സജീവ് കെ.ബി, ആര്‍പിമാരായ പമീല കെ അഗസ്റ്റിന്‍ സിജിമോള്‍ പി.ജെ, ക്ലസ്റ്റര്‍ കോ -ഓര്‍ഡിനേറ്റര്‍ സിജു ജോസഫ്,ലീഗല്‍ സര്‍വീസ് കമ്മറ്റി കോതമംഗലം താലൂക്കിന്റെ പ്രതിനിധി എല്‍ദോ പി എം എന്നിവര്‍ ക്ലാസ് നയിച്ചു. ജൂലൈ 30 നകം എല്ലാ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും കുട്ടികള്‍ക്ക് പോക്‌സോ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും.