പെരുമ്പാവൂർ : പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് പെരുമ്പാവൂരിലേക്ക് എത്തുകയാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു. നാളെ 11/4/25 വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് വി കെ ജെ ഇൻറർനാഷണൽ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ഇന്ത്യൻ ഓയിൽ അദാനി GAS പ്രൈവറ്റ് ലിമിറ്റഡ് ജനറൽ മാനേജർ അജയ് പിള്ള , എംഎൽഎ പ്രൊജക്റ്റ് ചെയർമാൻ എൻ പി ആൻറണി ( പവിഴം ഗ്രൂപ്പ് ) , വ്യവസായ വകുപ്പ് ഇൻഡസ്ട്രിയൽ ഓഫീസർ രേഷ്മ ജി,പെരുമ്പാവൂരിലെ വ്യാപാരി വ്യവസായ സമൂഹത്തിലെ ആളുകൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .
വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന സിലിണ്ടറുകളിലൂടെ ലഭിക്കുന്ന എൽപിജി യെ അപേക്ഷിച്ച് 20 -30 ശതമാനം ലാഭകരമാണ് പൈപ്പിലൂടെ സപ്ലൈ ചെയ്യുന്ന നാച്ചുറൽ ഗ്യാസ് .
ഗ്യാസിന്റെ ലഭ്യത 24 മണിക്കൂറും ക്ഷാമമില്ലാതെ ലഭിക്കും എന്നത് ഇതിൻറെ ഒരു സവിശേഷതയാണ് . വായുവിനെക്കാൾ ഡെൻസിറ്റി കുറവായതിനാൽ പൊട്ടിത്തെറിക്കാൻ ഉള്ള സാധ്യത തീർത്തും ഇല്ല എന്ന സുരക്ഷിതത്വം ഇതിൻറെ ഗുണങ്ങളിൽ പെടുന്നതാണ് .
ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഗ്യാസ് ഉപയോഗിച്ചാൽ 50% ലാഭം ലഭിക്കും . വായു മലിനീകരണത്തിന് ഇടയാകുന്നില്ല എന്നത് മറ്റൊരു മേന്മയാണ് . വ്യക്തിഗതമായി വീടുകൾക്കും , ബേക്കറികൾ , ഹോട്ടലുകൾ , വൻ വ്യവസായ സ്ഥാപനങ്ങൾ , ഫ്ലാറ്റുകൾ , റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയ്ക്കൊക്കെ അപേക്ഷിക്കാവുന്നതാണ് . നിലവിൽ പെരുമ്പാവൂരിൽ ആലുവ മൂന്നാർ റോഡിൽ വാഹനങ്ങൾക്കുള്ള സിഎൻജി പമ്പ് പ്രവർത്തിക്കുന്നുണ്ട് .കൂടുതൽ സ്ഥലങ്ങളിൽ പമ്പുകൾ വ്യാപിപ്പിക്കും.പെരുമ്പാവൂർ നഗരം ഉന്നത ജീവിത നിലവാരത്തിലേക്ക് എത്തുകയാണ് . പിഎൻജി യോഗത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ എംഎൽഎ ഓഫീസുമായി ബന്ധപ്പെടണം 9447218594
