കോതമംഗലം : കഴിഞ്ഞ 30 വര്‍ഷത്തെ സേവനത്തിന് ശേഷം പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കോ തമംഗലം ട്രാഫിക് എന്‍ഫോഴ്സ്‌മെന്‍റ് യൂണിറ്റിലെ സബ് ഇന്‍സ്പെക്ടർ വി കെ പൗലോസിന് യാത്രയയപ്പ് നൽകി. കോതമംഗലം പോലീസ് സ്റ്റേഷൻ ഹാളില്‍ വച്ച് നടന്ന യാത്രയയപ്പ് ചടങ്ങ് ആന്‍ണി ജോണ്‍ എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും, പോലീസ് അസോസിയേഷനും സംയുക്തമായി നല്‍കിയ മൊമെന്റോ എം എൽ എ പൗലോസിന് കൈമാറി . ചടങ്ങില്‍ കോതമംഗലം പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ബിജോയി പി റ്റി അദ്ധ്യക്ഷത വഹിച്ചു.മുവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസ് ആശംസ പ്രസംഗം നടത്തി.
