മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ ആന്റ് പ്രൊസസ്സിംഗ് കമ്പനിയുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഡ് കര്‍ഷകരില്‍ നിന്നും പൈനാപ്പിള്‍ സംഭരണത്തിന് തുടക്കമായി. ഇന്നലെ 20-ടണ്‍ പൈനാപ്പിളാണ് ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃത്വത്തില്‍ സംഭരിച്ചത്. ഹോര്‍ട്ടി കോര്‍പ്പ് സംസ്ഥാനത്തെ 200-ഔട്ട് ലറ്റുകളില്‍ വിപണനം നടത്തുന്നതിനാണ് പൈനാപ്പിള്‍ സംഭരിക്കുന്നത്. ഹോര്‍ട്ടി കോര്‍പ്പ് ഒന്നരാടം ദിവസങ്ങളില്‍ ദിവസങ്ങളില്‍ പൈനാപ്പിള്‍ സംഭരിക്കും. ഒരു രജിസ്‌ട്രേഡ് കര്‍ഷകനില്‍ നിന്നും രണ്ടര ടണ്‍ പൈനാപ്പിളാണ് സംഭരിക്കുന്നത്. ഇതോടൊപ്പം തന്നെ പുതിയ കര്‍ഷകര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും കമ്പനിയില്‍ ഒരുക്കിയിട്ടുണ്ട്. വേനല്‍ കാലമായതിനാല്‍ പൈനാപ്പിളിന് നല്ല ഡിമാന്റുള്ള കാലമാണ്. ഹോര്‍ട്ടി കോര്‍പ്പ് ഔട്ട് ലറ്റുകളില്‍ പൈനാപ്പിളിന് വില്‍പ്പന കൂടിയാല്‍ സംഭരണം കൂടുതലാക്കനാണ് തീരുമാനം. എന്നാല്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വില്‍പ്പനയുടെ കാര്യത്തില്‍ ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കോവിഡ് 19നെ തുടര്‍ന്ന് പൈനാപ്പിളിനെ അവശ്യ ഭക്ഷണ വസ്തുക്കളുടെ ലിസ്റ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത് കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. നേരത്തെ പഴം പച്ചക്കറി വസ്തുക്കളെ അവശ്യ ഭക്ഷ്യ വസ്തുക്കളുടെ ലിസ്റ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നങ്കിലും പൈനാപ്പിളിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൈനാപ്പിളിനെ അവശ്യ ഭക്ഷ്യ വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് എവിടെയും പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് പൈനാപ്പിള്‍ വിളവെടുക്കുകയും വിപണനം നടത്തുകയും ചെയ്യാം. ഇതോടൊപ്പം തന്നെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ജില്ലയിലെ സ്വകാര്യ പൈനാപ്പിള്‍ പ്രൊസസിംഗ യൂണിറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
കമ്പനികളില്‍ പ്രൊസസ്സിംഗ് ആരംഭിക്കുന്നതോടെ കര്‍ഷകര്‍ക്ക് പൈനാപ്പിള്‍ വിപണനത്തിന് വഴിയൊരുങ്ങി. ടണ്‍ കണക്കിന് പൈനാപ്പിള്‍ കമ്പനികളില്‍ പ്രൊസസ്സിംഗ് നടക്കുന്നതോടെ വിപണിയില്‍ കെട്ടികിടക്കുന്ന പൈനാപ്പിള്‍ കമ്പനികളില്‍ പ്രസസ്സിംഗിനായി ഉപയോഗിക്കാനാകും. സപ്ലൈകോ ഔട്ട് ലറ്റുകളിലും പൈനാപ്പിള്‍ വില്‍ക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് 19നെ തുടര്‍ന്ന് സപ്ലൈകോ നല്‍കുന്ന ഭക്ഷണ ക്വിറ്റുകളില്‍ പൈനാപ്പിളും ഉള്‍പ്പെടുത്തണമെന്ന എം.എല്‍.എയുടെ അഭ്യര്‍ത്ഥനയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്‌സ് പ്രൊസസ്സിംഗ് കമ്പനിയില്‍ നിന്നും ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃത്വത്തില്‍ നടന്ന പൈനാപ്പിള്‍ സംഭരണത്തിന് എല്‍ദോ എബ്രഹാം എം.എല്‍.എ, കമ്പനി ചെയര്‍മാന്‍ ഇ.കെ.ശിവന്‍, ഹോര്‍ട്ടി കോര്‍പ്പ് റീജി.ണല്‍ മാനേജര്‍ ആര്‍.ഷാജി, പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജ്, സെക്രട്ടറി ജോജോ ജോസഫ്, ഭാരവാഹികളായ ഷൈന്‍ ജോണ്‍, ജോയി മെതിപ്പാറ എന്നിവര്‍ പങ്കെടുത്തു.