പിണ്ടിമന : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ പിണ്ടിമന ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ വിഷു – ഈസ്റ്റർ വിപണിക്ക് തുടക്കമായി. പ്രാദേശിക കർഷകരുടെ കാർഷിക ഉല്പന്നങ്ങൾ സംഭരിച്ച് കൃഷിഭവൻ്റെ ഹരിത വെജിറ്റബിൾ ക്ലസ്റ്ററിലൂടെയാണ് വിൽപ്പന നടത്തുന്നത്. വിപണിയുടെ പ്രവർത്തനം പതിനഞ്ച് വരെ ഉണ്ടായിരിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു വിപണിയുടെ ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ജയ്സൺ ദാനിയേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബേസിൽ എൽദോസ്, ലത ഷാജി, റ്റി.കെ.കുമാരി, ലാലി ജോയി, രാധ മോഹനൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.
ഫോട്ടോ: പിണ്ടിമന കൃഷിഭവനിൽ ആരംഭിച്ച വിഷു – ഈസ്റ്റർ വിപണിയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു നിർവ്വഹിക്കുന്നു.