കോതമംഗലം : പിങ്ങിമന പഞ്ചായത്ത് 11-ാം വാർഡിൽ നെടുമലത്തണ്ടിനു താഴ്ഭാഗം, മാലിയിൽ റെജിയുടെ പുരയിടത്തിൽ കെട്ടിയിരുന്ന ആടുകളെ തെരുവ് പട്ടികൾ ആക്രമിച്ചു. മൂന്ന് പട്ടികൾ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികൾ വെളിപ്പെടുത്തുന്നു. ആടിന് ഗുരുതരമായി മുറിവേൽക്കുകയും ചെയ്‌തു.

തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചു വരുകയാണെന്നും അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ പലതവണ പരാതിപ്പെട്ടിങ്ങിലും നടപടികൾ ഒന്നും കൈകൊള്ളുന്നില്ലന്ന പരാതിയും വ്യാപകമാണ്. കോറോണക്കാലത്ത് വരുമാന മാർഗ്ഗമായി വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നവർക്ക് വലിയൊരു ഭീഷണയിയായി മാറിയിരിക്കുകയാണ് തെരുവ് നായ്ക്കളുടെ ശല്യം.




























































