കോതമംഗലം : പിണ്ടിമന പഞ്ചായത്തിന്റെ വ്യവസായ വാണിജ്യ മേഖലകളിൽ പുതു സംരംഭങ്ങൾക്കു തുടക്കം കുറിക്കുവാൻ സഹായകമാകാവുന്ന പിണ്ടിമന സ്കിൽ ഡെവലപ്പ്മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം പിണ്ടിമന എൻ. എസ്. എസ്. കരയോഗം ഹാളിൽ വച്ചു നടന്നു. സൊസൈറ്റി പ്രസിഡന്റ് എൻ. ശ്രീകുമാർ അദ്യക്ഷനായ ചടങ്ങിൽ പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജെസ്സി സാജു ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി സെക്രട്ടറി കെ. പി സുകുമാരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് എൻ. ശ്രീകുമാർ, സൊസൈറ്റി വൈസ് പ്രസിഡന്റ് അനൂപ് എം. ശ്രീധരൻ, വാർഡ് മെമ്പർ അരുൺ. കെ. കെ, അഡ്വക്കേറ്റ് സി. എൻ സാദാശിവൻ എന്നിവർ സംസാരിച്ചു. പിണ്ടിമന എസ്. എൻ. ഡി പി ശാഖ പ്രസിഡന്റ് സി. എസ് രവീന്ദ്രൻ മെമ്പർഷിപ് വിതരണ ഉദ്ഘാടനം നടത്തി. പിണ്ടിമന എൻ. എസ്. എസ് കരയോഗം പ്രസിഡന്റ് ശ്രീ. എ. എൻ രാമചന്ദ്രൻ നായർ കൃതഞത പ്രകാശിപ്പിച്ചു.
പിണ്ടിമന കരയോഗ മന്തിരത്തിന്റെ താഴത്തെ നിലയിലാണ് സൊസൈറ്റി പ്രവൃത്തിക്കുന്നത്. സൊസൈറ്റി ഉദ്ഘടനത്തിന് ശേഷം IFSE എന്ന ഇന്റർനാഷണൽ ട്രസ്റ്റ് പഞ്ചായത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന ഖര മാലിന്യ സംസ്കരണ പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം IFSE താലൂക് കൺവീനർ പി. ടി മുരളീദാസ് നിർവഹിച്ചു. തുടർന്ന തേനും തേനിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയെ സംബന്ധിച്ച് സംസ്ഥാനത്തെ മികച്ച കർഷകനുള്ള അവാർഡ് നേടിയ ശ്രീ ടി. കെ രാജു വിന്റെ നടത്തിയ ഒരു ക്ലാസും ഉണ്ടായിരുന്നു.