കോതമംഗലം: ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്തിയ പിണ്ടിമന സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ സംസ്ഥാന ഭരണത്തിൻ്റെ സ്വാധീനത്താൽ സസ്പെൻഡ് ചെയ്ത നടപടി നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോൺഗ്രസ്. യു ഡി എഫ് ഭരണ സമിതിയെ ഇതിനു മുമ്പും ഗൂഢാലോചന നടത്തി പുറത്താക്കിയിട്ടുണ്ട് .എന്നാൽ തൊട്ടടുത്ത തിരഞടുപ്പിൽ യുഡിഫ് പാനലിലെ മുഴുവൻ സ്ഥാനാർത്ഥികളെയും വിജയിപ്പിച്ചു കൊണ്ടാണ് ബാങ്കിലെ വോട്ടർമാർ അതിന് മറുപടി നൽകിയത്.
സുതാര്യമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ സ്വന്തം രാഷ്ടീയ നേട്ടങ്ങൾക്കായി നിരന്തരം വേട്ടയാടുന്ന ഇടത് നയമാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തി നടപ്പിലാക്കുന്നത് എന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതിനെ നിയമപരമായും ജനാധിപത്യ രീതിയിലും പിണ്ടിമനയിലെ കോൺഗ്രസ്സ് പാർട്ടി നേരിടുമെന്ന് തന്നെയാണ് ഇപ്പോൾ വ്യക്തമാക്കാനുള്ളതന്ന് കോൺഗ്രസ് ബ്ലോക് പ്രസിഡൻ്റ് എം എസ് എൽദോസ് പറഞ്ഞു.
നിയമപരമായി പരിശോധിച്ച് ബാങ്ക് ഭരണസമിതിയുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും എം എസ് എൽദോസ് വ്യക്തമാക്കി.