കോതമംഗലം : പിണ്ടിമന പഞ്ചായത്ത് ഓഫീസ് സെക്രട്ടറിക്ക് മർദ്ദനമേറ്റ ദിവസം CCTV ഓഫ് ചെയ്ത് തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് BJP മാർച്ചും ധർണയും നടത്തി. 28-ാം തിയതി നടന്ന പണിമുടക്കിന്റെ പേരിൽ ജോലിക്ക് ഹാജരായ പിണ്ടിമന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികൾ ക്രൂരമായി ആക്രമക്കുകയും കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കുയും ചെയ്തിരുന്നു. സെക്രട്ടറിയെ അക്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന ബി ജെ പി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഇതിന്റെ സിസിടിവി പരിശോധിച്ചപ്പോൾ സിസിടിവി ഓഫ് ചെയ്തിരിക്കുന്നതായി കണ്ടെത്തിയിരുന്നു.
സി.പി എം കാരെ സഹായിക്കുന്നതിനായി സിസിടിവി ഓഫ് ചെയ്ത ഉദ്യോഗസ്ഥരെ കണ്ടെത്തി അവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഈ കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ബി.ജെ.പി മാർച്ചും ധർണയും നടത്തിയത്. ബി ജെ പി പഞ്ചായത്ത് സമിതി പ്രസിഡന്റ് റെജി പുലരി അദ്ധ്യക്ഷത വഹിച്ച ധർണ്ണ സമരം മണ്ഡലം പ്രസിഡൻറ് ജയകുമാർ വെട്ടിക്കാൻ ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം കെ ആർ രഞ്ജിത്ത് മുഖ്യപ്രഭാഷണം. നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി വിനോദ് കുമാർ, ഇ കെ അജിത്ത്കുമാർ തുടങിയവർ പ്രസംഗിച്ചു.
