കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിക്കുകയും തടയാൻ ശമിച്ച പോലീസുദ്യോഗസ്ഥന്‍റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. പിണ്ടിമന പള്ളിക്കമാലിയിൽ വീട്ടിൽ ബിജു പി. നായർ (45), തുരുത്തുമ്മേൽക്കുടി ജെയ്സൻ (38) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്താഫീസിൽ അതിക്രമിച്ച് കയറി സെക്രട്ടറി മനോജിനെ ആക്രമിക്കുകയായിരുന്നു. തടഞ്ഞ കോതമംഗലം സ്റ്റേഷനിലെ എസ്.ഐ എം.ടി. റെജിക്കും പരിക്കേറ്റു.
