പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ എം.വി.പൗലോസ് മണലിക്കുടി എന്ന കർഷകൻ്റെ ജൈവ പാവൽ കൃഷിയുടെ വിളവെടുപ്പ് നടത്തി.വി.എഫ്.പി.സി.കെ യിൽ നിന്നും വാങ്ങിയ പ്രിയ ഇനത്തിൽപ്പെട്ട പാവൽ വിത്താണ് തൻ്റെ സ്വന്തം കൃഷിയിടത്തിൽ പരീക്ഷിച്ച് വിജയം കണ്ടിരിക്കുന്നത്. ഏത്തവാഴ, പച്ചക്കറി, ഇഞ്ചി, മഞ്ഞൾ, പൈനാപ്പിൾ തുടങ്ങീ കൃഷികൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മാതൃകാ കർഷകനാണ് പൗലോസ് മണലിക്കുടി. ജൈവ രീതിയിലുള്ള കൃഷിയായതിനാൽ വിറ്റഴിക്കാൻ ബുദ്ധിമുട്ടില്ലെന്ന് കർഷകൻ സാക്ഷ്യപ്പെടുത്തുന്നു.
കൃഷിയിടത്തിൽ വച്ച് നടത്തിയ പാവൽ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു ഉത്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സിബി പോൾ, മേരി പീറ്റർ, ഗ്രാമ പഞ്ചായത്തംഗം റ്റി.കെ.കുമാരി,ജസ്റ്റിൻ തോട്ടുങ്കൽ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.