പിണ്ടിമന ; കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം ഇരുപത് വർഷമായി തരിശ് കിടന്ന പിണ്ടിമന പഞ്ചായത്തിലെ എഴാം വാർഡിലെ മുന്നേക്കർ പാടത്തെ വിളവെടുപ്പിൽ നൂറ് മേനി വിളവ്.വർഷങ്ങളായി തരിശ് കിടന്ന പുതുപ്പളേടത്ത് ഡോ. ചെല്ലമ്മയുടെ ഉടമസ്ഥതയിലുള്ള ഭൂമി പിണ്ടിമന വിജയഭവൻ വീട്ടിൽ ജയചന്ദ്രൻ ബാലകൃഷ്ണപിള്ള പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള തരിശ് നെൽകൃഷിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായങ്ങളും , കൃഷിഭവനിൽ നിന്ന് സൗജന്യമായി കക്കയും,വിത്തും നൽകിക്കൊണ്ട് കൃഷിഭവന്റെ പൂർണ്ണ പിന്തുണ കർഷകന് നൽകിയിരുന്നു. നെൽകൃഷിക്ക് പുറമെ കൂൺ കൃഷിയും വ്യാപിപ്പിച്ചു കൊണ്ട് നെൽകൃഷിയിൽ നിന്നും വിവിധങ്ങളായ മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കാനാണ് ഈ കർഷകൻ ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ തരിശ് ഭൂമികൾ കണ്ടെത്തി വിവിധതരത്തിലുള്ള കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് പിണ്ടിമന പഞ്ചായത്തും കൃഷിഭവനും ലക്ഷ്യമിടു ഇതിനോടകം നിരവധി തരിശ് ഭൂമികളിൽ കൃഷിഭവന്റെ നേതൃത്വത്തിൽ കാർഷിക പദ്ധതികളാണ് നടപ്പാക്കി വരുന്നുത്.
പാടശേഖരത്തിൽ നടന്ന കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഇ.എം മനോജ്, കൃഷി അസിസ്റ്റന്റുമാരായ ഇ.പി സാജു , വി.കെ.ജിൻസ്, മീനു കെ.ബി, പാടശേഖര സമിതി സെക്രട്ടറി ബെന്നി പുതുക്കയിൽ , രാധാ മോഹനൻ , മോഹനൻ മോളത്ത് എന്നിവർ കൊയ്ത്തുത്സവ ചടങ്ങിൽ പങ്കെടുത്തു.
