Connect with us

Hi, what are you looking for?

NEWS

കുടി വെള്ളത്തിനായി ദാഹിച്ചു നെടുമലത്തണ്ട് കോളനി നിവാസികൾ.

കോതമംഗലം : ഒരിറ്റ് ദാഹജലത്തിനായി നെട്ടോട്ടമോടുകയാണ് പിണ്ടിമന പഞ്ചായത്തിലെ 11വാർഡിലെ നെടുമലത്തണ്ട് എസ് സി കോളനി നിവാസികൾ. ഏകദേശം നൂറ്റമ്പതിൽ കൂടുതൽ നിർധന കുടുംബങ്ങൾ താമസിക്കുന്ന നെടുമലത്തണ്ട് എസ്.സി കോളനിയിൽ കുടിവെള്ളം കിട്ടാക്കനിയാണ്. കൊടിയ വേനൽ ആരംഭിക്കുന്നത്തിനു മുന്നെയാണ് ഇവരുടെ ഈ ദുരവസ്ഥ. ഇപ്പോൾ ഇങ്ങനെ ആണെങ്കിൽ വേനൽ കടുക്കുമ്പോൾ എന്താകും സ്ഥിതി എന്നാ ആശങ്കയിലാണ് ഈ ദരിദ്ര കുടുംബങ്ങൾ. കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പഞ്ചായത്ത്‌ ഗ്രാമസഭകളിൽ ഈ പ്രശ്നം ചൂണ്ടിക്കാണിക്കുകയും അതിൽ പ്രകാരം കുറേ പൈപ്പുകളും കാറ്റു മാത്രം വരുന്ന കുറേ ടാപ്പുകളും ആളുകളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി സ്ഥാപിച്ചതല്ലാതെ കുടിവെള്ള പദ്ധതി നടന്നുമില്ല. ഈ കോളനിയിലെ ആളുകൾ പ്രാഥമിക കൃത്യങ്ങൾ നടത്തുന്നതിനു പോലും പണം കൊടുത്തു വണ്ടിയിൽ വെള്ളം കൊണ്ടുവരേണ്ട അവസ്ഥയിലാണ്. എന്നാൽ തീർത്തും നിർദ്ധനരായഈ കുടുംബങ്ങൾക്ക് എന്നും വണ്ടിയിൽ വെള്ളം കൊണ്ടുവരുവാനും സാമ്പത്തിക വുമില്ല.നെടുമലത്തണ്ട് കുടി വെള്ള പദ്ധതി ഉടൻ തന്നെ യാഥാർത്ഥ്യമാക്കുക എന്നതാണ് ഈ നിവാസികളുടെ ആവശ്യം. അല്ലാത്ത പക്ഷം വരുന്ന തെരഞ്ഞെടുപ്പിൽ ചുണ്ടിൽ ചെറുചിരിയുമായി ഒരു പ്രതിനിധിയും വരേണ്ടതില്ല എന്നാണ് ഇവർ പറയുന്നത്.

You May Also Like

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

error: Content is protected !!