കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു.ആന്റണി ജോൺ എം എൽ എ ചടങ്ങിൽ ശിലാഫലകം അനാഛാദനം ചെയ്തു.1980 ൽ സ്ഥാപിച്ച പ്രൈമറി ഹെൽത്ത് സെന്ററാണ് സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഭൗതീക സാഹചര്യവും ജീവനക്കാരുടെ എണ്ണവും സേവന സമയവും വർദ്ധിപ്പിച്ച് ആധുനിക സൗകര്യങ്ങളോടെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയത്.എൻ എച്ച് എം പ്രോഗ്രാം മാനേജർ ഡോക്ടർ നിഖിലേഷ് മേനോൻ റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിസ്സി ജോസഫ്,അനു വിജയനാഥ്,വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയേൽ,പഞ്ചായത്ത് മെമ്പർമാരായ മേരി പീറ്റർ,സിബി പോൾ,ബേസിൽ എൽദോസ്,ലാലി ജോയ്,എസ് എം അലിയാർ,വിൽസൺ കെ ജോൺ,സിജി ആന്റണി,ടി കെ കുമാരി,ലതാ ഷാജി,ജിൻസ് മാത്യു,മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവ്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.