കോതമംഗലം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന രാമല്ലൂർ- പിണ്ടിമന റോഡിൽ രാമല്ലൂർ ജംഗ്ഷൻ മുതൽ മുത്തംകുഴി ജംഗ്ഷൻ വരെയുള്ള ഭാഗത്തു കലുങ്കുകളുടെ പ്രവർത്തി നടക്കുന്നതിനാൽ നാളെ ശനിയാഴ്ച്ച ( 26/11/2022) മുതൽ താല്ക്കാലികമായി ഗതാഗതം നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങൾ ചേലാട്, ചെമ്മീൻകുത്ത് വഴി മുത്തംകുഴിക്ക് തിരിഞ്ഞു പോവേണ്ടതാണ്.
