പിണ്ടിമന : 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനുള്ള 24/09/2021 തീയതിയിലെ ജിഓ (ആർറ്റി)നമ്പർ -1846/2021/തസ്വഭവ നമ്പർ ഉത്തരവ് പ്രകാരം താഴെ പറയുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ പ്രാക്ടീസ് (ഡിസിപി) ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസ്സിനസ് മാനേജ്മെന്റ് പാസ്സായിരിക്കണം, അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കണം.
പ്രായപരിധി – 2021 ജനുവരി 1 ന് 18 നും 30 നും ഇടയിലുള്ളവരായിരിക്കണം. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി – 10/11/2021.