കോതമംഗലം: പിണ്ടിമന ഗവ.യു.പി സ്കൂളിൽ നടക്കുന്ന ഉപജില്ല പഠനോത്സവവും സ്കൂൾ പാർക്ക് അടക്കമുള്ളവയുടെ ഉദ്ഘാടനം അറിയിച്ച് സ്കൂൾ വിദ്യാർഥികളുടെ പത്രസമ്മേളനം വ്യത്യസ്തമായി. മൂന്ന് വർഷം മുമ്പ് 24 കുട്ടികളുമായി അടച്ച് പൂട്ടൽ ഭീഷണിയിൽ നിന്ന് 145 കുട്ടികളുമായി ഉപജില്ലയിലെ മികച്ച യു.പി.സ്കൂളുകളുടെ നിരയിലേക്ക് ഉയർന്ന് വരികയായിരുന്നു. വെള്ളിയാഴ്ച്ച നടക്കുന്ന ഉപജില്ല തല പഠനോത്സവം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്കും വാനനീരിക്ഷണത്തിന് സൗകര്യമൊരുക്കി തയ്യാറാക്കുന്ന ബഹിരാകാശ പാർക്ക്, വിരമിക്കുന്ന ഹെഡ്മിസ്ട്രസ് കുട്ടികൾക്കായി നിർമ്മിച്ചു നൽകുന്ന കിഡ്സ് പാർക്ക് എന്നിവയുടെ ഉദ്ഘാടനവും ഹൈടെക് – ഹരിത വിദ്യാലയ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് ജയ്സൺ ദാനിയേൽ അധ്യക്ഷത വഹിക്കും. സ്കൂൾ ലീഡർ ദേവജിത്ത് ബാബു, ദേവപ്രിയ ബാബു,ദേവിക സുരേഷ് ആൻലിയ ജോയ്, വിവേക് ഷാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

You must be logged in to post a comment Login