കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അയിരൂർപാടം ഹോസ്പിറ്റൽ ജംഗ്ഷനിൽ കുടിലിങ്ങൽ അബുവിന്റ ഫാമിൽ കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ബയോ ഫ്ലോക്ക് സാങ്കേതികവിദ്യയോടെ സ്ഥാപിച്ചിട്ടുള്ള ഫിഷ് ഫാമിൽ നിന്നും ആദ്യ മത്സ്യവിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചാത്ത് പ്രസിഡണ്ട് ജെസ്സി സാജു നിർവഹിച്ചു .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയേൽ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ എസ് എം അലിയാർ സ്വാഗതം പറഞ്ഞു.
മെമ്പർ ലാലി ജോയി, ജൈവ മത്സ്യകൃഷി പ്രൊമോട്ടർ ഷീബ റസ്സൽ ,സീതി മുഹമ്മദ് ,സി പി മുജീബ് റഹ്മാൻ ,എൽദോസ് ജോസ് ,എ.കെ സിനു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ
മികച്ച മത്സ്യകർഷക ബ്ലോക്ക് തല അവാർഡ് ജേതാവ് കൂടിയായ അബു കുടിലിങ്ങലിനെ പത്താം വാർഡ് മെമ്പറുടെ ഉപഹാരം നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസ്സി സാജു, വാർഡ് മെമ്പർ എസ് എം അലിയാർ എന്നിവർ ചേർന്ന് ആദരിച്ചു.