കോതമംഗലം : പിണ്ടിമനയിൽ കാട്ടാന പോത്തുകളെ ആക്രമിച്ചു, ഒന്നിനെ കൊലപെടുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ മുസ്ലിം പള്ളിക്ക് സമീപമാണ് രാത്രിയിൽ ഇറങ്ങിയ കാട്ടാനയാണ് പള്ളിക്കാപറമ്പിൽ ജോസഫിന്റെ രണ്ട് പോത്തുകളെ ആക്രമിച്ച് ഒന്നിനെ കൊലപ്പെടുത്തിയത്. മലയാറ്റൂർ വനമേഖലയിൽ വരുന്ന കോട്ടപ്പാറയിൽ നിന്നും ജനവാസ മേഖലകളായ വേട്ടാമ്പാറ,മാലിപ്പാറ, വെറ്റിലപ്പാറ ഭാഗങ്ങളിൽ കാട്ടാന ഇറങ്ങുന്നത് പതിവാണ്. ഇത്തരത്തിൽ ഇറങ്ങുന്ന കാട്ടാനകൾ കൃഷി നാശം വരുത്തുന്നതും സാധാരണയാണ്. എന്നാൽ വളർത്തുമൃഗങ്ങളെ അക്രമിക്കൽ അപൂർവ്വവുമാണന്ന് നാട്ടുകാർ പറയുന്നു. പോത്തുകളെ ആക്രമിച്ചു കാട്ടാന കൊലപ്പെടുത്തിയതോടെ പ്രദേശവാസിക ഭീതിയിലാണ്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎഎം ബഷീർ, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.
