പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പിണ്ടിമന ചെങ്കര ഗവ. യു.പി സ്കൂളിൽ വിവിധ കൃഷി പരിപാടികൾക്ക് തുടക്കമായി.സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പച്ചക്കറി കൃഷിയുടെ നടീലും, സ്കൂൾ തല പരിസ്ഥിതിപ്രോജക്ട് “പച്ചപ്പിൻ്റേയും ” ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയ്സൺ ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു. രുചിക്കൂട്ട് പച്ചക്കറിത്തോട്ട നിർമ്മാണ ഉത്ഘാടനം ബ്ലോക്ക് മെമ്പർ ലിസ്സി ജോസും,ശലഭോദ്യാന പാർക്കിൻ്റെ ഉത്ഘാടനം വാർഡ് മെമ്പർ വിത്സൺ.കെ.ജോണും നിർവ്വഹിച്ചു.
തേൻ നെല്ലിക്ക പരിസ്ഥിതി ഡയറിയുടെ പ്രകാശനം കുട്ടികൾക്ക് നൽകി കൊണ്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.അംബിക നിർവ്വഹിച്ചു. തനിമ ഔഷധത്തോട്ട നിർമ്മാണം കോതമംഗലം ബി.പി. കെ.ബി.സജീവും ഉത്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എസ്.എം.അലിയാർ പരിസ്ഥിതിദിന സന്ദേശം നൽകി. കൃഷി ഓഫീസർ ഇ.എം.അനീഫ പച്ചക്കറി തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു കൊണ്ട് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ്, എസ്.എം.സി ചെയർമാൻ സിജു ലൂക്കോസ്, എം.പി.റ്റി.എ ചെയർപെഴ്സൺ സ്വപ്ന ഷിബു, അനി.പി.ജേക്കബ്, ജയ്മോൻ എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പി.വി.പ്രേമാദേവി സ്വാഗതവും, അനു ജോസ് നന്ദിയും പറഞ്ഞു.